നിയന്ത്രണം വിട്ട പാർസൽ മിനി ലോറി നിർത്തിയിട്ട സ്കൂട്ടറിൽ ഇടിച്ചു; മരണം രണ്ടായി

Published : Jul 18, 2025, 09:16 PM IST
parcel lorry scooter accident

Synopsis

അപകടത്തിൽ തിരൂർ തലക്കടത്തൂർ സ്വദേശി ജയൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ചിന്നൻ രാത്രി 7 മണിയോടെയാണ് മരിച്ചത്.

മലപ്പുറം: വെളിമുക്ക് ദേശീയപാതയിൽ വാഹനാപകടത്തിൽ മരണം രണ്ടായി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒഴുർ വെള്ളച്ചാൽ സ്വദേശി ചിന്നൻ (50) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ചിന്നൻ രാത്രി 7 മണിയോടെയാണ് മരിച്ചത്.

ഇന്ന് വൈകീട്ട് ആണ് അപകടം നടന്നത്. നിയന്ത്രണം വിട്ട പാർസൽ മിനി ലോറി നിർത്തിയിട്ട സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ തിരൂർ തലക്കടത്തൂർ സ്വദേശി ജയൻ (58) സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

PREV
Read more Articles on
click me!

Recommended Stories

അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണം: ലക്ഷങ്ങൾ വിലമതിക്കുന്ന പെയിൻ്റിങ് മെഷീൻ മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ
'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്