
തിരുവനന്തപുരം: രാജ്യത്തിനകത്തും പുറത്തും ഇനി കുറഞ്ഞ ചെലവിൽ പോസ്റ്റ് ഓഫീസിലൂടെ പാഴ്സലുകൾ അയക്കാം. സാധാരണക്കാരിലേക്ക് ഇറങ്ങാൻ പുത്തൻ സംവിധാനവുമായി എത്തിയിരിക്കുകയാണ് തപാൽ വകുപ്പ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ സംവിധാനം കൊണ്ടുവന്നിട്ടുണ്ട്.
സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ പാർസൽ അയയ്ക്കണമെങ്കിൽ സാധനം വാങ്ങി നേരെ ജനറൽ പോസ്റ്റ് ഓഫീസിലേക്ക് വന്നാൽ മതി. പാക്കിംങ് മുതൽ സുരക്ഷിതമായി സാധനങ്ങൾ എത്തിക്കുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളും അവർ നോക്കിക്കൊള്ളും. ഇടപാടുകാരുടെ സംശയങ്ങൾക്കും ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും പറഞ്ഞു തരാൻ ജീവനക്കാരും സദാ സജ്ജരാണ്.
പദ്ധതി വിജയിച്ചാൽ എല്ലാ പോസ്റ്റ് ഓഫീസിലേക്കും വ്യാപിപ്പിക്കാനാണ് തപാൽ വകുപ്പിന്റെ തീരുമാനം. ഗ്രാമീണ മേഖലയിലേക്ക് സേവനം എത്തുന്നതോടെ കൂടുതൽ ഇടപാടുകൾ പോസ്റ്റ് ഓഫീസുകൾ വഴി നടക്കും എന്നാണ് അധികൃതരുടെ വിലയിരുത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam