പത്തനംതിട്ട ഓട്ടോ അപകടം: ഓട്ടോയിലുണ്ടായിരുന്ന 4 വയസുകാരനെ കാണാനില്ല, സ്ഥലത്ത് തെരച്ചിൽ നടത്തി ഫയർഫോഴ്സ്

Published : Nov 26, 2025, 07:36 PM IST
auto accident

Synopsis

നാല് വയസുകാരൻ യദു കൃഷ്ണനെയാണ് അപകട സ്ഥലത്ത് കാണാതായി എന്ന സംശയം ഉള്ളത്. അപകടത്തിൽ എട്ട് വയസുകാരി മരിച്ചു.

പത്തനംതിട്ട: പത്തനംതിട്ട തൂമ്പാക്കുളത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ അപകടത്തിൽ 4 വയസുകാരനെ കാണാനില്ലെന്ന് വിവരം. നാല് വയസുകാരൻ യദു കൃഷ്ണനെയാണ് അപകട സ്ഥലത്ത് കാണാതായി എന്ന സംശയം ഉള്ളത്. അപകടത്തിൽ എട്ട് വയസുകാരി മരിച്ചു. പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ആറ് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്. അഞ്ച് കുട്ടികളെ ആശുപത്രിയിലെത്തിച്ചിരുന്നു. അതിലൊരു കുട്ടിയാണ് മരിച്ചത്. അപകടം നടന്ന സ്ഥലത്ത് ഫയർഫോഴ്സ് തെരച്ചിൽ നടത്തുകയാണ്. 

 

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്