പോക്സോ കേസിൽ വധ ശിക്ഷ: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന രണ്ടാനച്ഛന് വധശിക്ഷ വിധിച്ച് പത്തനംതിട്ട കോടതി

Published : Nov 11, 2024, 03:52 PM IST
പോക്സോ കേസിൽ വധ ശിക്ഷ: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന രണ്ടാനച്ഛന് വധശിക്ഷ വിധിച്ച് പത്തനംതിട്ട കോടതി

Synopsis

പത്തനംതിട്ട കുമ്പഴയിൽ  2021 ഏപ്രില്‍ 5 നായിരുന്നു സംഭവം.  കുട്ടിയുടെ ശരീരത്തില്‍ കത്തികൊണ്ടുളള 66 മുറിവുകളുണ്ടായിരുന്നു

പത്തനംതിട്ട: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി -1 ന്റെതാണ് ഉത്തരവ്. തമിഴ്നാട് രാജപാളയം സ്വദേശിയെയാണ് തൂക്കിക്കൊല്ലാൻ വിധിച്ചത്. ക്രൂരമായ ലൈംഗിക പീഡനവും കൊലപാതകവും പ്രതിക്കെതിരെ തെളിഞ്ഞതായി കോടതി വിധിയിൽ വ്യക്തമാക്കി.

പത്തനംതിട്ട കുമ്പഴയിൽ  2021 ഏപ്രില്‍ 5 നായിരുന്നു സംഭവം.  കുട്ടിയുടെ ശരീരത്തില്‍ കത്തികൊണ്ടുളള 66 മുറിവുകളുണ്ടായിരുന്നു. തുടര്‍ച്ചയായ മര്‍ദ്ദനം മരണ കാരണമായെന്ന് പോസ്റ്റുമോര്‍ട്ടത്തിൽ കണ്ടെത്തി.  5 വയസ്സുകാരിയെ രണ്ടാനച്ഛനെ ഏൽപ്പിച്ചാണ് അമ്മ വീട്ടു ജോലിക്ക് പോയത്.  മടങ്ങിയെത്തിയപ്പോൾ  ചലനമറ്റ നിലയിൽ കുഞ്ഞിനെ കണ്ടെത്തി.  ഭാര്യയുടെ ആദ്യ വിവാഹത്തിലെ കുട്ടിയെ ഒഴിവാക്കാനായിരുന്നു പ്രതി ക്രൂരക്രത്യം നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. 

കഞ്ചാവിനും മദ്യത്തിനും അടിമയായിരുന്നു രണ്ടാനച്ഛൻ.  കൊലപാതകം സ്ഥിരീകരിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. എന്നാൽ രാത്രി പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ ഇയാളെ  തൊട്ടടുത്ത ദിവസം നാട്ടുകാരുടെ സഹയത്തോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിചാരണ വേളയില്‍ കോടതി വളപ്പിൽ പ്രതി ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ ചേരി തിരിഞ്ഞു ഏറ്റുമുട്ടി സിപിഎം പ്രവർത്തകർ; ഉത്സവത്തിനിടെ ഉണ്ടായ തർക്കമെന്ന വിശദീകരണവുമായി പാർട്ടി
ശബരിമല സ്വർണക്കൊള്ള: നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക് കൈമാറി