സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള പുനരന്വേഷണം തട്ടിപ്പ്; ആരോപണവുമായി പത്തനംതിട്ട സ്വദേശി,`കുറുപ്പ് മരിച്ചെന്ന് സ്ഥാപിക്കാൻ ചില ഉന്നതർ നീക്കം നടത്തുന്നു'

Published : Jul 09, 2026, 09:04 AM IST
sukumara kurupp

Synopsis

സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള പുനരന്വേഷണം തട്ടിപ്പ് എന്ന ആരോപണവുമായി പത്തനംതിട്ട സ്വദേശി റൻസിം ഇസ്മയിൽ. ഉത്തരേന്ത്യയിൽ സുകുമാരക്കുറുപ്പ് ഒളിവിൽ കഴിയുന്നതിന്റെ നിർണായക തെളിവുകൾ 2007ലും 2022ലും കൈമാറിയെങ്കിലും ക്രൈംബ്രാഞ്ച് കൃത്യമായ അന്വേഷിച്ചില്ലെന്ന് റൻസിം പറയുന്നു.

പത്തനംതിട്ട: സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള പുനരന്വേഷണം തട്ടിപ്പ് എന്ന ആരോപണവുമായി പത്തനംതിട്ട സ്വദേശി റൻസിം ഇസ്മയിൽ. ഉത്തരേന്ത്യയിൽ സുകുമാരക്കുറുപ്പ് ഒളിവിൽ കഴിയുന്നതിന്റെ നിർണായക തെളിവുകൾ 2007ലും 2022ലും കൈമാറിയെങ്കിലും ക്രൈംബ്രാഞ്ച് കൃത്യമായ അന്വേഷിച്ചില്ല. കുറുപ്പ് മരിച്ചെന്ന് സ്ഥാപിക്കാൻ ചില ഉന്നതർ ഇപ്പോഴും നീക്കം നടത്തുന്നുണ്ടെന്നും അവരാണ് അന്വേഷണസംഘത്തെ നിയന്ത്രിക്കുന്നതെന്നും റൻസിം ആരോപിക്കുന്നു. സുകുമാരക്കുറുപ്പിനെ ഏറ്റവും ഒടുവിൽ നേരിട്ട് കണ്ടെന്ന് അവകാശപ്പെടുന്ന ആളാണ് റൻസിം.

സുകുമാരക്കുറുപ്പ് എവിടെപ്പോയി എന്നത് 42 വർഷം നീണ്ട ദുരൂഹതയാണ്. ഇൻഷുറൻസ് തട്ടിയെടുക്കാനായി സുഹൃത്തിനെ ചുട്ടുകൊലപ്പെടുത്തുകയായിരുന്നു കുറുപ്പ്. കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ മരിച്ചോയെന്ന് ഇനിയും വ്യക്തമല്ല. വർഷങ്ങളായി മരവിച്ച കേസാണ് ക്രൈംബ്രാഞ്ചിൽ പുനഃപരിശോധിച്ചത്. കേരള പൊലീസിന്റെ പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പിടികിട്ടാപുള്ളിയാണ് സുകുമാരക്കുറുപ്പ്. ഐജി അജിത ബീഗത്തിൻ്റെ നേതൃത്വത്തിൽ കേസിൻ്റെ പരിശോധന നടത്തിയിരിക്കുകയാണ്.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് വില്ലേജിൽ പുത്തൻ വീട്ടിൽ ശിവരാമ കുറുപ്പിന്റെ മകൻ. ഗോപാലകൃഷ്‍ണ കുറുപ്പ് എന്നാണു യഥാർത്ഥ പേര്. പ്രീഡിഗ്രി തോറ്റ ശേഷം നാട്ടിൽ പലവിധ ജോലികൾ ചെയ്തുവന്നു. സ്ഥിര ജോലികൾ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. ഒടുവിൽ വ്യോമസേനയിൽ ചേർന്നു. എന്നാൽ സൈനിക ജീവിതവുമായി ഒത്തുപോകാനാകാതെ നാട്ടിൽ മടങ്ങിയെത്തി. തുടർന്ന് താൻ മരിച്ചുവെന്നു വ്യാജ രേഖയുണ്ടാക്കി വ്യോമസേനയ്ക്കു ടെലഗ്രാം അയച്ചു. നിജസ്ഥിതി അറിയാനെത്തിയ ചെങ്ങന്നൂർ പൊലീസിനെ കൈക്കൂലി കൊടുത്ത് മടക്കി.

പിന്നീട് സുകുമാരക്കുറുപ്പ് എന്ന പേരിൽ വ്യാജ പാസ്സ്പോർട്ട് ഉണ്ടാക്കി വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് അബുദാബിയിൽ എത്തുകയും അവിടെ ഒരു പെട്രോൾ കമ്പനിയിൽ എക്സിക്യൂട്ടീവായി ജോലിയിൽ കയറുകയും ചെയ്തു. പിന്നീട് ഭാര്യയെ അബുദാബിക്ക് കൊണ്ടുപോകുകയും അവർക്ക് അബുദാബിയിൽത്തന്നെ നഴ്സായി ജോലി ലഭിക്കുകയും ചെയ്‍തു. സുകുമാര കുറുപ്പ് കൊലപാതക കേസ് എന്നായിരുന്നു ആദ്യം കേസിന്റെ പേര്. പിന്നീട് അത് ചാക്കോ വധക്കേസ് എന്ന് പുനർനാമകരണം ചെയ്യേണ്ടി വന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: മീനാക്ഷിപ്പുഴയിൽ‌ ഇന്ന് വിശദമായ പരിശോധന നടത്തും; അന്വേഷണ കമ്മിറ്റിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്
കോറോ ഹെൽത്തിന് തിരിച്ചടി, 800 പേരുടെ ജോലി നഷ്ടപ്പെടുന്നതിൽ ഇടപെടാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി, ചർച്ചയിൽ പങ്കെടുക്കാനും നിർദ്ദേശം