ഓണത്തിന് അവധിയില്ല, സുരക്ഷ പ്രധാനം, പൊലീസുകാരുടെ എണ്ണം കുറവാണ്: ഉത്തരവിട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി

Published : Aug 12, 2024, 09:26 PM ISTUpdated : Aug 12, 2024, 09:30 PM IST
ഓണത്തിന് അവധിയില്ല, സുരക്ഷ പ്രധാനം, പൊലീസുകാരുടെ എണ്ണം കുറവാണ്: ഉത്തരവിട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി

Synopsis

ഓണക്കാലത്ത് നീണ്ട അവധി ചോദിച്ച് മുൻകൂറായി നിരവധി പൊലീസുകാരാണ് അപേക്ഷ സമർപ്പിച്ചത്

പത്തനംതിട്ട: ഓണത്തിന് പൊലീസുകാർക്ക് അവധി നൽകില്ലെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി അജിത്ത്. സെപ്റ്റംബർ 14 മുതൽ 18 വരെ പോലീസ് ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കില്ലെന്നാണ് ഉത്തരവിട്ടത്. ഓണക്കാലം പ്രമാണിച്ച് പൊലീസുകാർ നീണ്ട അവധി ചോദിച്ച് മുൻകൂർ അപേക്ഷകൾ നൽകിയിരുന്നു. അപേക്ഷകൾ കൂടിയ സാഹചര്യത്തിലാണ് ഉത്തരവിടുന്നതെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വ്യക്തമാക്കുന്നു. ജില്ലയിൽ പൊലീസുകാരുടെ എണ്ണം പരിമിതമാണെന്നും ആ സാഹചര്യത്തിൽ കുറച്ച് പൊലീസുകാരെ വച്ച് ഓണക്കാലത്ത് അധിക സുരക്ഷ നൽകാൻ സാധിക്കില്ലെന്നും ഉത്തരവിൽ എസ്‌പി വി അജിത്ത് വ്യക്തമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K