തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീപിടുത്തം; രോഗികൾ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ

Published : Mar 21, 2026, 08:47 AM ISTUpdated : Mar 21, 2026, 09:05 AM IST
medical college fire

Synopsis

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ രണ്ട് രോഗികൾ മരിച്ചതിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. തീപിടുത്തത്തെ തുടർന്ന് ഐസിയു മാറ്റിയതാണ് മരണകാരണമെന്ന് ബന്ധുക്കൾ പറയുമ്പോൾ, ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതർ രംഗത്തെത്തി.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ രോഗികൾ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ. ബൈക്ക് അപകടത്തെ തുടർന്ന് മരിച്ച നെയ്യാറ്റിൻകര സ്വദേശി സനീഷിന്റെ ബന്ധുകളാണ് പരാതി ഉന്നയിക്കുന്നത്. തീപിടുത്തത്തിന് ശേഷമാണ് സനേഷിന്റെ നില വഷളായത് എന്നാണ് ബന്ധുകളുടെ പരാതി. ഓയൂർ സ്വദേശി കൃഷ്ണകുട്ടിയുടെ നില വഷളായതും ഐസിയു മാറ്റത്തിന് ശേഷമെന്ന് ബന്ധു ആരോപിക്കുന്നു. അതേസമയം, ആരോപണം നിഷേധിച്ച് മെഡിക്കൽ കോളേജ് അധികൃതർ രംഗത്തെത്തി.

മാര്‍ച്ച് 17 നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തില്‍ തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തെ തുടർന്ന് ഐസിയുവിൽ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റിയിരുന്നു. തീപിടുത്തം ഉണ്ടായ ദിവസം 12.45 നാണ് കൃഷ്ണകുട്ടി മരിച്ചത്. സനീഷ് മരിച്ചത് തീപിടുത്തം ഉണ്ടായതിന്റെ പിറ്റേന്ന് രാവിലെയാണ്. എന്നാല്‍ ആരോപണം നിഷേധിക്കുയാണ് മെഡിക്കൽ കോളേജ് അധികൃതർ. രോഗികളെ എല്ലാം കൃത്യമായാണ് മറ്റ് ഐസിയുവിലേക്ക് മാറ്റി പ്രവേശിപ്പിച്ചതെന്നും തീപിടുത്തം മരണ കാരണമായിട്ടില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. ഗുരുതരാവസ്ഥയിലായിരുന്ന രോഗികളാണ് മരിച്ചത്. മരണങ്ങൾക്ക് തീപിടുത്തവുമായി ബന്ധമില്ലെന്നും മെഡിക്കൽ കോളേജ് അധികൃതര്‍ വിശദീകരിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല വിവാ​ദം ​ഗുണം ചെയ്യമെന്ന് വിശ്വസിക്കുന്ന ഇടത് എംഎൽഎ; യുഡിഎഫിന്റെ ഉരുക്കുകോട്ട തകർത്ത ജനീഷ് മാജിക് തുടരുമോ? കോന്നി ഉത്തരം പറയും
പാലക്കാട് ബിജെപിയെ പ്രതിപക്ഷ നേതാവ് ഇപ്പോഴേ ജയിപ്പിച്ചു, പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നുവെന്ന് ശോഭ സുരേന്ദ്രൻ