മെഡിക്കൽ കോളേജിൽ ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി രക്ഷപ്പെടാൻ കൊവിഡ്‌ രോഗിയുടെ ശ്രമം

By Web TeamFirst Published May 21, 2021, 4:08 PM IST
Highlights

വീട്ടിൽ പോകാൻ വേണ്ടിയാണ് ഇയാൾ ചാടി രക്ഷപ്പെടാൻ നോക്കിയത് എന്ന് ആശുപത്രി അധികൃതർ പറയുന്നു. അമ്മ മരിച്ചു എന്ന് ഇയാൾ സ്വപ്നം കണ്ടു, ഇതോടെ പരിഭ്രാന്തനാകുകയും എങ്ങനെയും വീട്ടിലേക്ക് പോകാൻ ശ്രമിക്കുകയും ആയിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി രക്ഷപ്പെടാൻ കൊവിഡ്‌ രോഗിയുടെ ശ്രമം. അറുപതുകാരനായ രോഗിയാണ് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയത്. ഫയർഫോഴ്സും ആശുപത്രി ജീവനക്കാരും ചേർന്ന് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കി. 

വീട്ടിൽ പോകാൻ വേണ്ടിയാണ് ഇയാൾ ചാടി രക്ഷപ്പെടാൻ നോക്കിയത് എന്ന് ആശുപത്രി അധികൃതർ പറയുന്നു. അമ്മ മരിച്ചു എന്ന് ഇയാൾ സ്വപ്നം കണ്ടു, ഇതോടെ പരിഭ്രാന്തനാകുകയും എങ്ങനെയും വീട്ടിലേക്ക് പോകാൻ ശ്രമിക്കുകയും ആയിരുന്നു. മുകളിലെ നിലയിൽ നിന്നും ചാടി പാരപ്പെറ്റ് വരെയെത്തിയെങ്കിലും പിന്നീട് താഴേക്ക് ഇറങ്ങാൻ പറ്റാതെ കുടുങ്ങുകയായിരുന്നു. ആശുപത്രി ജീവനക്കാർ ഇത് കാണുകയും ഫയർഫോഴ്സിനെ വിവരമറിയിക്കുകയും ചെയ്തു. ഒടുവിൽ ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!