'15 ദിസത്തിനുള്ളിൽ ഒരു കോടി നൽകി മാപ്പ് പറയുക'; കെ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് മേഴ്സിക്കുട്ടൻ

Published : Nov 20, 2020, 09:11 PM IST
'15 ദിസത്തിനുള്ളിൽ ഒരു കോടി നൽകി മാപ്പ് പറയുക'; കെ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് മേഴ്സിക്കുട്ടൻ

Synopsis

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസയച്ച് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസയച്ച് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാഹനം സ്വര്‍ണക്കടത്തിന് ഉപയോഗിച്ചെന്ന ആരോപണത്തിലാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍ കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസ് അയച്ചത്. 

പരസ്യമായി മാപ്പ് പറയുകയും ഒരു കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ ഇത് ചെയ്യാത്ത പക്ഷം നിയമവഴിയിലേക്ക് കടക്കുമെന്നും നോട്ടീസിൽ പറയുന്നു.

സർക്കാരിൻറ്റെ തന്നെ വിഭാഗമായിട്ടുള്ള സ്പോർട്സ് കൗൺസിൽ, ആ സ്പോർട്സ് കൗൺസിൽ  ഗുരുതരമായ ചില ആരോപണങ്ങളാണ് ഇപ്പോൾ നേരിടുന്നതെന്നും. സ്പോർട്സ് കൗൺസിലിൻറ്റെ പ്രസിഡന്റ്  മേഴ്‌സി കുട്ടൻ, അവരുടെ പിഎ  സ്വർണ കള്ളക്കടത്തിന് സ്പോർട്സ് കൗൺസിലിൻറെ വാഹനം ദുരുപയോഗം  ചെയ്തതായും, പിഎ നിരവധി തവണ സ്വർണ കള്ളക്കടത്തിന് കൂട്ടുനിന്നതായും അന്വേഷണ ഏജൻസികൾക്ക് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ പരാമർശം.

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്