
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണത്തിൽ മാതാപിതാക്കളുടെ മൊഴിയെടുത്തു. ചികിത്സാ പിഴവ് ഉണ്ടായെന്ന് അച്ഛനും അമ്മയും മൊഴി നൽകി. 12 മണിക്ക് ആശുപത്രിയിൽ എത്തിയെങ്കിലും 2 മണിക്ക് ശേഷമാണ് കാര്യമായ ചികിത്സ നൽകിയത്. ഡോക്‌ടർമാർക്കെതിരെ നടപടി വേണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു. അന്വേഷണത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിലേക്ക് അന്വേഷണ സംഘം കടക്കുകയാണ്. കുഞ്ഞ് മരിച്ചതിന് പിന്നാലെ മാതാപിതാക്കളുടെ മൊഴിയെടുക്കാൻ സാധിച്ചിരുന്നില്ല. ബന്ധുക്കളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഇന്നലെയാണ് അച്ഛന്‍റെയും അമ്മയുടെയും മൊഴി എടുത്തത്.
12 മണി മുതൽ കുഞ്ഞ് ആശുപത്രിയിലുണ്ടായിരുന്നു. എന്നാൽ വൈകുന്നേരത്തോടെയാണ് കുഞ്ഞിന് അനസ്തേഷ്യ നൽകിയത്. ഇത്രയും നേരം കുഞ്ഞിന് മറ്റ് ചികിത്സ നൽകിയിരുന്നില്ലെന്നാണ് മാതാപിതാക്കള്‍ മൊഴിയിൽ വെളിപ്പെടുത്തിയിരിക്കുന്നത്. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ടതെന്ന് പൊലീസ് വ്യക്തമാക്കുന്നു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam