ആദ്യം വെട്ട്, പിന്നെ തിരുന്നത്! പയ്യന്നൂർ സഹകരണ വാരാഘോഷത്തില്‍ വി കുഞ്ഞിക‍ൃഷ്ണനെ വെട്ടിയ നടപടി തിരുത്തി സംഘാടകര്‍

Published : Nov 17, 2026, 09:10 AM IST
V Kunhikrishnan

Synopsis

പയ്യന്നൂരിലെ സഹകരണ വാരാഘോഷത്തില്‍ വി കുഞ്ഞികൃഷ്ണൻ എംഎൽഎയെ ഉദ്ഘാടകനായി സംഘാടകരുടെ തിരുത്ത്. സഹകരണ വകുപ്പിന്റെ ഇടപെടലിനെ തുടർന്നാണ് നേരത്തെയുണ്ടായ വിവാദ തീരുമാനം മാറ്റിയത്.

കണ്ണൂർ: പയ്യന്നൂരിലെ സഹകരണ വാരാഘോഷത്തില്‍ വി കുഞ്ഞിക‍ൃഷ്ണനെ വെട്ടിയ നടപടി തിരുത്തി സംഘാടകര്‍. വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയെ ഉദ്ഘാടകനാക്കി തലയൂരാനാണ് ശ്രമം. സഹകരണ വകുപ്പിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. കുഞ്ഞികൃഷ്ണനെ ഉദ്ഘാടകനാക്കി പുതിയ പോസ്റ്റര്‍ തയ്യാറാക്കി.

നഗരസഭാ ചെയര്‍മാന്‍ സരിന്‍ ശശിയെയായിരുന്നു നേരത്തെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. കുഞ്ഞികൃഷ്ണനെ ഒഴിവാക്കിയത് വിവാദമായതോടെയാണ് സഹകരണ വകുപ്പ് ഇടപെട്ടത്. എം എൽ എയെയോ എം പിയെയോ പങ്കെടുപ്പിക്കണമെന്ന് കാട്ടി സഹകരണ വകുപ്പ് അഡീഷണൽ രജിസ്ട്രാറാണ് ഉത്തരവിറക്കിയത്. ഇതിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണനെ ഉദ്ഘാടകനാക്കി പുതിയ പോസ്റ്റര്‍ തയ്യാറാക്കിയത്. സിപിഎം നിര്‍ദേശ പ്രകാരമാണ് കുഞ്ഞികൃഷ്ണനെ ഒഴിവാക്കിയതെന്നായിരുന്നു ഉയര്‍ന്ന ആരോപണം. തളിപ്പറമ്പ് സര്‍ക്കിള്‍ സഹകരണ യൂണിയനാണ് നാളെ പയ്യന്നൂരില്‍ പരിപാടി സംഘടിപ്പിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചാല സ്വർണക്കവർച്ച: ഗൂഢാലോചനയിൽ കൂടുതൽ പേ‍‍‍ർ? ജ്വല്ലറിയുടമ ജയറാമിനെ വീണ്ടും ചോദ്യം ചെയ്യും
ജപ്തിക്കിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവം: ബാങ്കിന് മുന്നിലെ പ്രതിഷേധത്തിൽ കേസെടുത്ത് പൊലീസ്