'എൻസിപി കോൺഗ്രസിന്‍റെ ബദൽ ശക്തിയാകു'മെന്ന് പി സി ചാക്കോ, അധ്യക്ഷനായി ചുമതലയേറ്റു

By Web TeamFirst Published May 20, 2021, 10:56 AM IST
Highlights

കേരളത്തിന് കോൺഗ്രസിന് ബദലായ ശക്തിയായി എൻസിപി മാറുമെന്നും നിരാശരായ കോൺഗ്രസുകാർ എൻസിപിയിലേക്ക് വരുമെന്നും പി സി ചാക്കോ. 

തിരുവനന്തപുരം: കോൺ​ഗ്രസ് വിട്ട് വന്ന മുൻനേതാവ് പി സി ചാക്കോ എൻസിപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു. കേരളത്തിന് കോൺഗ്രസിന് ബദലായ ശക്തിയായി എൻസിപി മാറുമെന്ന് പി സി ചാക്കോ പറഞ്ഞു. നിരാശരായ കോൺഗ്രസുകാർ എൻസിപിയിലേക്ക് വരും. കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത് ആത്മഹത്യ പ്രവണതയാണെന്നും പി സി ചാക്കോ പരിഹസിച്ചു.

നിലവിലെ സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ മാസ്റ്റ‍ർക്ക് പകരമായാണ് ചാക്കോയെ എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാ‍ർ നിയമിച്ചത്. മന്ത്രിയെക്കുറിച്ചുള്ള തീരുമാനത്തിൽ ഉൾപ്പടെ ടിപി പീതാംബരൻ്റെ നിലപാട് പാർട്ടി സംസ്ഥാന സമിതി തള്ളിയിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പുള്ള ധാരണപ്രകാരമാണ് പി സി ചാക്കോയ്ക്ക് സംസ്ഥാന അധ്യക്ഷ പദവി നല്കിയതെന്നാണ് സൂചന. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!