കാറിന്റെ സൈലൻസറിൽനിന്ന് തീ തുപ്പി വഴിയാത്രക്കാരന് ഗുരുതര പൊള്ളൽ, കാറിലെ അഭ്യാസപ്രകടനം വിനയായി, കൊട്ടാരക്കര സ്വദേശി പിടിയിൽ

Published : Jan 24, 2026, 07:41 PM IST
Charummoodu car stunt accident

Synopsis

നൂറനാട് ആനയടി പൂരത്തിനിടെ രൂപമാറ്റം വരുത്തിയ കാറുമായി അഭ്യാസപ്രകടനം നടത്തിയ യുവാവ് അറസ്റ്റിൽ. കാറിന്റെ സൈലൻസറിൽ നിന്നുയർന്ന തീ പടർന്ന് സമീപത്തുണ്ടായിരുന്ന വഴിയാത്രക്കാരന് ഗുരുതരമായി പൊള്ളലേറ്റു.  

നൂറനാട്: രൂപമാറ്റം വരുത്തിയ കാറുമായി അഭ്യാസപ്രകടനം നടത്തുന്നതിനിടെ സൈലൻസറിൽനിന്ന് തീയുയർന്ന് വഴിയാത്രക്കാരന് ഗുരുതരമായി പൊള്ളലേറ്റു. സംഭവത്തിൽ കാർ ഓടിച്ചിരുന്ന കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി 21കാരനായ ശബരീനാഥിനെ നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. താമരക്കുളം സ്വദേശി 53കാരനായ അനിൽകുമാറിനാണ് കാലിന് ഗുരുതരമായി പൊള്ളലേറ്റത്.

ആനയടി പൂരത്തോടനുബന്ധിച്ച് ആനകൾക്ക് നൽകിയ വരവേൽപ്പ് കാണാൻ താമരക്കുളം നെടിയാണിക്കൽ ക്ഷേത്രപരിസരത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ആൾക്കൂട്ടത്തിനിടയിലൂടെ ശബരീനാഥ് കാർ അപകടകരമായ രീതിയിൽ ഓടിക്കുകയും സൈലൻസറിൽ നിന്ന് വലിയ ശബ്ദത്തോടെ തീയും പുകയും പുറപ്പെടുവിക്കുകയും ചെയ്തു. ഇതിനിടയിലാണ് സമീപത്ത് നിന്നിരുന്ന അനിൽകുമാറിന്റെ കാലിലേക്ക് തീ പടർന്നത്. ഇയാൾ ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്.

കുന്നത്തൂർ പോരുവഴി സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള കാർ നിയമവിരുദ്ധമായി അൾട്ടറേഷൻ വരുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. സംഭവം നടന്ന ഉടൻ തന്നെ പോലീസ് ഇടപെട്ട് പ്രതിയെ പിടികൂടുകയായിരുന്നു. ചെങ്ങന്നൂർ ഡിവൈഎസ്‌പി ബിനുകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ശ്രീജിത്ത് ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്. നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതിനും പൊതുജനങ്ങളുടെ ജീവന് ഭീഷണിയുയർത്തിയതിനും പ്രതിക്കെതിരെ കർശന വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഡോക്ടർ' പദവി എംബിബിഎസുകാർക്ക് മാത്രമുള്ളതല്ല, ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്; ഫിസിയോതെറാപ്പിസ്റ്റുകൾക്കടക്കം ഉപയോഗിക്കാം
അതിവേഗ റെയിൽ പാതയെ എതിര്‍ത്ത് കോണ്‍ഗ്രസ് നേതാക്കള്‍, പദ്ധതിയെ എതിര്‍ക്കുമെന്ന് കെ സുധാകരൻ, ഒന്നും നടക്കില്ലെന്ന് ചെന്നിത്തല