
കോട്ടയം : കോട്ടയത്ത് കളക്ട്രേറ്റിലേക്കുള്ള കോൺഗ്രസ് മാർച്ചിനിടെ സംഘർഷം. മാർച്ച് ഉദ്ഘാടനം ചെയ്ത് പിസി വിഷണുനാഥ് അടക്കമുള്ള നേതാക്കൾ മടങ്ങിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ കളക്ട്രേറ്റിലേക്ക് കയറാൻ ശ്രമിച്ചത് പൊലീസ് സംഘം തടഞ്ഞു. പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ടറേറ്റിലേക്ക് മരക്കഷ്ണവും കല്ലുകളുമെറിഞ്ഞു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി.പിന്നാലെയാണ് സംഘർഷത്തിലേക്ക് എത്തിയത്. സ്ഥിതി രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.
എട്ട് കോൺഗ്രസ് പ്രവർത്തകർക്കും മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ ഒരു മാധ്യമ പ്രവർത്തകക്കും പരിക്കേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ, നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ, വൈശാഖ്, നിബു സിജോ, ആന്റോ, അനൂപ് , മനു എന്നീ പ്രവർത്തകർക്കും മാധ്യമ പ്രവർത്തക അനീറ്റ മരിയ ഷാജി (ജയ്ഹിന്ദ് ടിവി) ഡിവൈഎസ്പി സന്തോഷ് കുമാർ, എസ് ഐ ശ്രീജിത്ത്, എഎസ്ഐ പ്രതാപ് ജോസ് എന്നിവർക്കാണ് പരിക്കേറ്റത്.
ഗാന്ധിജിയുടെ ചിത്രം നിലത്തിട്ടതാര്? ചോദ്യത്തിൽ ക്ഷുഭിതനായി വി ഡി സതീശൻ, നാടകീയ രംഗങ്ങൾ
നൂറിലേറെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കളക്ട്രേറ്റിന് മുന്നിൽ പ്രതിഷേധിച്ചത്. എന്നാൽ ഇവരെ നിയന്ത്രിക്കാൻ പതിനഞ്ചോളം പൊലീസുകാർ മാത്രമേ കളക്ട്രേറ്റിന് മുന്നിലുണ്ടായിരുന്നുള്ളു. സംഘർഷ സാധ്യത പൊലീസ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് വ്യക്തമാണ്. കലക്ടറേറ്റിനു മുന്നിലെ ഇടതു സംഘടനകളുടെ ഫ്ളക്സ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചു.
കട്ടപ്പനയിൽ മന്ത്രി റോഷി അഗസ്റ്റിനു നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി വീശി
അലതല്ലി പ്രതിഷേധം, കൽപ്പറ്റയിൽ ആയിരത്തിലേറെ പേരെ അണിനിരത്തി കോൺഗ്രസിന്റെ വൻ റാലി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam