കാസർകോട് ആരിക്കാടിയിൽ കൊവിഡ് പരിശോധനക്ക് വിസമ്മതിച്ച് ജനങ്ങൾ; വലിയ ആശങ്കയെന്ന് ആരോ​ഗ്യവകുപ്പ്

By Web TeamFirst Published Jul 24, 2020, 5:03 PM IST
Highlights

ഇന്ന് സംഘടിപ്പിച്ച പരിശോധന ക്യാമ്പിൽ പങ്കെടുത്തത് രണ്ട് പേർ മാത്രമാണ്. ചൊവ്വാഴ്ച 100 പേരെ പരിശോധിച്ചതിൽ 21 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരാണ് പരിശോധനയുമായി സഹകരിക്കാത്തത്.

കാസർകോട്: കാസർകോട് ആരിക്കാടിയിൽ ആൻ്റിജൻ പരിശോധനക്ക് ആളുകൾ സഹകരിക്കുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകരുടെ പരാതി. ഇന്ന് സംഘടിപ്പിച്ച പരിശോധന ക്യാമ്പിൽ പങ്കെടുത്തത് രണ്ട് പേർ മാത്രമാണ്. ചൊവ്വാഴ്ച 100 പേരെ പരിശോധിച്ചതിൽ 21 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരാണ് പരിശോധനയുമായി സഹകരിക്കാത്തത്. ഇത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്ന് കുമ്പള ബ്ലോക്ക് ഹെൽത്ത് സൂപ്പർ വൈസർ പ്രതികരിച്ചു.

ജനങ്ങൾ പരിശോധനയുമായി സഹകരിച്ചില്ലെങ്കിൽ സമൂഹ വ്യാപനത്തിന്  സാധ്യതയുണ്ട്. കൊവിഡ് ലക്ഷണങ്ങളില്ലെന്നും പരിശോധിക്കേണ്ടെന്നുമാണ് ജനങ്ങളുടെ പ്രതികരണമെന്നും ഹെൽത്ത് സൂപ്പർവൈസർ പറഞ്ഞു. 

Read Also: തൃശ്ശൂർ മെഡിക്കൽ കോളേജിൽ ആന്റിജൻ പരിശോധന; നടപടി 2 രോ​ഗികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ...

 

click me!