സപ്ലൈകോയിൽ സാധനങ്ങളില്ല.ഇപ്പോൾ സപ്ളൈ'നോ'യാണുള്ളത്, പിണറായി ഭരണത്തിൽ ജനം ദുരിതത്തിലെന്ന് ബിജെപി

Published : Oct 27, 2023, 03:13 PM IST
 സപ്ലൈകോയിൽ സാധനങ്ങളില്ല.ഇപ്പോൾ സപ്ളൈ'നോ'യാണുള്ളത്, പിണറായി  ഭരണത്തിൽ ജനം ദുരിതത്തിലെന്ന് ബിജെപി

Synopsis

പ്രതിഷേധം കടുപ്പിക്കാന്‍ ബിജെപി,30 ന് എന്‍ഡിഎയുടെ സെക്രട്ടറിയേറ്റ് ഉപരോധം.ജെപി നദ്ദ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: പിണറായി സർക്കാരിന്‍റെ  ഭരണത്തിൽ കേരളത്തിലെ ജനങ്ങൾ ദുരിതത്തിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ പറഞ്ഞു. സപ്ലൈകോയിൽ സാധനങ്ങളില്ലാത്ത സാഹചര്യമാണുള്ളത്. ഇപ്പോൾ സപ്ലെെ നോയാണുള്ളത്. തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്ത് സ്തംഭിച്ചിരിക്കുകയാണ്. സംസ്ഥാന വിഹിതം നൽകാത്തതാണ് എല്ലാത്തിനും തടസം. സർക്കാരിന് ശമ്പളവും പെൻഷനും കൊടുക്കാനാവുന്നില്ല. അതിനിടയിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് കേരളീയം എന്ന പേരിൽ ധൂർത്ത് നടത്തുകയാണ്. വലിയ അഴിമതി ലക്ഷ്യം വെച്ചാണ് ഇത്തരം മാമാങ്കം നടത്തുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കേരളയാത്ര നടത്താൻ സർക്കാർ ഉദ്യോഗസ്ഥർ പിരിവിനിറങ്ങുകയാണ്. ജനങ്ങളെ ഉദ്യോഗസ്ഥരെ കൊണ്ട് കൊള്ളയടിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്.

മന്ത്രി മുഹമ്മദ് റിയാസ് മുസ്ലിം ടൂറിസം എന്ന പേരിൽ 94 ലക്ഷം ചിലവഴിക്കുന്നത് ധൂർത്തും വിവേചനപരവുമാണ്. ഒരു മതത്തിന്റെ മാത്രം ചരിത്രം പഠിപ്പിക്കാൻ പൊതുഖജനാവിലെ പണം ചിലവഴിക്കുന്നത് മതേതര സമൂഹത്തിൽ നല്ലതല്ല. പ്രതിപക്ഷം ഇത്തരം കാര്യങ്ങളെ അനുകൂലിക്കുകയാണ്. ഒരു ആരോപണത്തിനും സർക്കാരിന് മറുപടിയില്ല. ഒക്ടോബർ 30 ന് എൻഡിഎയുടെ സെക്രട്ടറിയേറ്റ് ഉപരോധം ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. നവംബർ 10 മുതൽ 30 വരെ 2,000 കേന്ദ്രങ്ങളിൽ എൻഡിഎ ജനപഞ്ചായത്ത് നടത്തുമെന്നും കെ.സുരേന്ദ്രൻ അറിയിച്ചു

പിടിച്ചുനില്‍ക്കാനാകുന്നില്ല,13 സബ്സിഡി ഇനങ്ങളുടെ വില ഉടൻ കൂട്ടണമെന്ന് സപ്ലൈകോ,മുഖ്യമന്ത്രിക്ക് കത്ത് കൈമാറി

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം