പെരിയ കേസ്: ഹൈക്കോടതി വിധിയറിഞ്ഞ് പൊട്ടിക്കരഞ്ഞ് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബം

By Web TeamFirst Published Aug 25, 2020, 11:13 AM IST
Highlights

"എല്ലാ കുറ്റവാളികളേയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ശിക്ഷിക്കണം"

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധിയിൽ വലിയ ആശ്വാസവും സന്തോഷവുമുണ്ടെന്ന് കൊല്ലപ്പട്ടവരുടെ കുടുംബം. മാസങ്ങൾ നീണ്ട നിയമ പോരാട്ടത്തിന് ഒടുവിൽ കേസ് അന്വേഷണത്തിന് സിബിഐ വരുന്നു എന്ന വാര്‍ത്ത പൊട്ടിക്കരഞ്ഞു കൊണ്ടാണ് കുടുംബം കേട്ടത്. കൃപേഷിനും ശരത് ലാലിനും ലഭിക്കേണ്ട നീതിക്ക് വേണ്ടി നടത്തുന്ന പോരാട്ടത്തിൽ ഒപ്പം നിൽക്കുന്ന കോൺഗ്രസ് പാര്‍ട്ടിക്ക് നന്ദിയുണ്ടെന്നും കുടുംബം പ്രതികരിച്ചു. കാസര്‍കോട്ട് കൃപേഷിന്‍റേയും ശരത് ലാലിന്റേയും ശവകുടീരത്തിന് മുന്നിൽ നടത്തി വന്നിരുന്ന ഉപവാസ സമരവും കുടുംബം അവസാനിപ്പിച്ചു. 

കോടിക്കണക്കിന് രൂപ ചെലവിട്ടാണ് സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സർക്കാര്‍ കേസിന് പോയത്. സിബിഐ വരുന്നതോടെ കേസിൽ നീതി കിട്ടുമെന്നാണ്പ്രതീക്ഷയെന്നും കുടുംബം പ്രതികരിച്ചു. ഒന്നും ഒളിച്ച് പിടിക്കാനില്ലെങ്കിൽ പിന്നെ സിബിഐ അന്വേഷണത്തെ എതിർക്കുന്നതെന്തിനെന്നും കുടുംബം ചോദിച്ചു 

"

click me!