ഉദ്യോഗാർത്ഥികളോട് കനിയാതെ സർക്കാർ, വീണ്ടും കൂട്ട സ്ഥിരപ്പെടുത്തൽ, 150-തോളം പേരെ സ്ഥിരപ്പെടുത്തി

By Web TeamFirst Published Feb 15, 2021, 1:58 PM IST
Highlights

സ്കോള്‍ കേരളയിൽ 54 പേരെയും കെടിഡിസിയിൽ 94 പേരുമാണ് സ്ഥിരപ്പെടുത്തിയത്. ഭവന നിർമ്മാണ നിർമ്മാണ വകുപ്പിലും 10 വർഷം കഴിഞ്ഞ 16 താൽക്കാലിക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. 

തിരുവനന്തപുരം: ഉദ്യോഗാർത്ഥികളുടെ സഹനസമരത്തോട് കണ്ണടച്ച് കൂട്ടസ്ഥിരപ്പെടുത്തൽ തുടർന്ന് സംസ്ഥാന സർക്കാ‍ർ. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം,150 തോളം പേരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചു. 

സ്കോള്‍ കേരളയിൽ 54 പേരെയും കെടിഡിസിയിൽ 94 പേരെയുമാണ് സ്ഥിരപ്പെടുത്തിയത്. സ്കോള്‍ കേരളയിൽ സ്ഥിരപ്പെടുത്താനുള്ള ഫയൽ ചില സാങ്കേതിക കാരണത്താൽ നേരെ മുഖ്യമന്ത്രി തിരിച്ചയച്ചിരുന്നു. നിയമവകുപ്പ് കണ്ട് ശേഷം ഫയൽ വീണ്ടും മന്ത്രിസഭയുടെ പരിഗണനക്കെത്തുകയായിരുന്നു.

100 പേരെ സ്ഥിരപ്പെടുത്താനായിരുന്നു ടൂറിസത്തിന്റെ ശുപാ‍ർശ. ഇതിൽ 94 പേരെ സ്ഥിരപ്പെടുത്തി. ഭവന നിർമ്മാണ നിർമ്മാണ വകുപ്പിലും 10 വർഷം കഴിഞ്ഞ 16 താൽക്കാലിക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ഇന്ന് നിരവധി വകുപ്പുകളുടെ നിയമനങ്ങള്‍ മന്ത്രിസഭാ പരിഗണനക്ക് വന്നിരുന്നെങ്കിലും പകുതി ശുപാർശകള്‍ ബുധനാഴ്ചയിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

click me!