ശരീരത്തിൽ പത്തോളം മുറിവുകൾ; മുതലക്കോടത്ത് ഉടമ വെട്ടിപ്പരിക്കേൽപിച്ച്, തെരുവിലുപേക്ഷിച്ച വളർത്തുനായ ചത്തു

Published : Apr 16, 2025, 03:37 PM IST
ശരീരത്തിൽ പത്തോളം മുറിവുകൾ; മുതലക്കോടത്ത് ഉടമ വെട്ടിപ്പരിക്കേൽപിച്ച്, തെരുവിലുപേക്ഷിച്ച വളർത്തുനായ ചത്തു

Synopsis

ഇടുക്കി തൊടുപുഴയിൽ ഉടമ വെട്ടിപ്പരിക്കേൽപിച്ച വളർത്തുനായ ചത്തു. ഇടുക്കി ജില്ലയിലെ തൊടുപുഴ മുതലക്കോടത്താണ് കഴിഞ്ഞ ദിവസം കണ്ണില്ലാത്ത ക്രൂരത. 

ഇടുക്കി: ഇടുക്കി തൊടുപുഴയിൽ ഉടമ വെട്ടിപ്പരിക്കേൽപിച്ച വളർത്തുനായ ചത്തു. ഇടുക്കി ജില്ലയിലെ തൊടുപുഴ മുതലക്കോടത്താണ് കഴിഞ്ഞ ദിവസം കണ്ണില്ലാത്ത ക്രൂരത. നായയുടെ ശരീരത്തിൽ പത്തോളം മുറിവുകളാണ് ഉണ്ടായിരുന്നത്. അനിമൽ റെസ്ക്യൂ ടീമിൻ്റെ സംരക്ഷണത്തിലായിരുന്നു നായ. 

ഉടമ ഷൈജു തോമസിനെതിരെ തൊടുപുഴ പോലീസ് കേസെടുത്തിരുന്നു. തിങ്കളാഴ്ചയാണ് ഗുരുതര പരിക്കേറ്റ നിലയിൽ നായയെ കണ്ടെത്തിയത്. വിളിച്ചിട്ട് വന്നില്ലെന്ന് കാരണത്താൽ ഉടമ ഷൈജു നായയെ വെട്ടി പരിക്കേൽപിച്ചതിന് ശേഷം തെരുവിൽ ഉപേക്ഷിക്കുകയായിരുന്നു. അനിമൽ റെസ്ക്യൂ ടീമെത്തിയാണ് നായെ രക്ഷപ്പെടുത്തിയത്. ഇവരുടെ പരിചരണത്തിലിരിക്കെയാണ് നായ ചത്തത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൈസൂർ വ്യാജ ലൈസൻസ് തട്ടിപ്പ് കേസ്; തിരൂരങ്ങാടിയിലെ ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, വിജിലൻസ് അന്വേഷണം
ഭരണനേട്ടം പരിഗണിച്ചു; മറ്റത്തൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് അശ്വതി വിബിക്ക് ദില്ലിയിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിലേക്ക് ക്ഷണം