'ഭക്ഷ്യകിറ്റ് വിതരണത്തില്‍ അഴിമതി'; ജലീലിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

By Web TeamFirst Published Oct 6, 2020, 2:46 PM IST
Highlights

കൺസ്യൂമർ ഫെഡ് ചെയർമാൻ മെഹബൂർ, എംഡി മുഹമ്മദ് റഫീക്ക് എന്നിവർക്കെതിരെയും അന്വേഷണം നടത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. 

കൊച്ചി: മന്ത്രി കെ ടി ജലീലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജി. യുഎഇ കോണ്‍സുലേറ്റ് മുഖേന ഇറക്കുമതി ചെയ്ത ഭക്ഷ്യ വസ്തുക്കള്‍ മന്ത്രി ജലീൽ സ്വന്തം മണ്ഡലത്തിൽ വിതരണം ചെയ്തുവെന്നാണ് ഹർ‍ജിയിലെ ആരോപണം. കണ്‍സ്യൂമര്‍‌ ഫെഡിന്‍റെ സഹായത്തോടെ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തതിനാൽ കണ്‍സ്യൂമർ ഫെഡ് ചെയർമാർ മെഹബൂബ്, മാനേജിംഗ് ഡയറക്ടർ മുഹമ്മദ് റഫീക്ക് എന്നിവർക്കെതിരെയും അന്വേഷണം വേണമെന്ന് ഹ‍ർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലം സ്വദേശിയായ ഹൃദേശ് ആണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജി നൽകിയത്.

 


 

click me!