മന്ത്രി ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതൽ മോഷണ കേസ്: വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന ഹർജി ഇന്ന് ഹൈക്കോടതിയിൽ

Published : Jul 29, 2022, 04:53 AM IST
മന്ത്രി ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതൽ മോഷണ കേസ്: വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന ഹർജി ഇന്ന് ഹൈക്കോടതിയിൽ

Synopsis

കേസിലെ വിചാരണ നീണ്ടു പോയത് ഗൗരവകരമാണെന്ന് കഴിഞ്ഞ ദിവസം കോടതി പറഞ്ഞിരുന്നു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി പരിഗണിക്കുന്നത്

തിരുവനന്തപുരം : മന്ത്രി(minister) ആന്‍റണി രാജുവിനെതിരായ(antony raju) തൊണ്ടിമുതൽ മോഷണ കേസിൽ വിചാരണ നടപടികൾ(trial proceedings) വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി (high court)ഇന്ന് പരിഗണിക്കും.കേസിലെ വിചാരണ നീണ്ടു പോയത് ഗൗരവകരമാണെന്ന് കഴിഞ്ഞ ദിവസം കോടതി പറഞ്ഞിരുന്നു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി പരിഗണിക്കുന്നത്. വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂർ സ്വദേശിയായ പൊതുപ്രവർത്തകൻ ജോർജ് വട്ടുകുളമാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഹർജി സമർപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള ചില സാങ്കേതിക പ്രശ്നങ്ങൾ കഴിഞ്ഞ ദിവസം തിരുത്താനാവശ്യപ്പെട്ട കോടതി കേസ് ഇന്ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു.വിചാരണ വേഗത്തിലാക്കണമെന്ന ഹർജിയിൽ പറയുന്ന കാര്യങ്ങൾ അവഗണിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

1990 ഏപ്രിലിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് അടിവസ്ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ വിദേശിയെ പിടികൂടിയിരുന്നു. ഈ ലഹരിക്കേസ് പ്രതിയെ രക്ഷിക്കാന്‍ വേണ്ടി അന്ന് തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരുന്ന ആന്‍റണി രാജു തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്നാണ് കേസ്

തൊണ്ടിമുതലിൽ കൃത്രിമം കാട്ടി മയക്കുമരുന്നു കേസിലെ പ്രതിയെ രക്ഷിച്ചതിനാണ് അന്ന് അഭിഭാഷകനായിരുന്ന ആന്‍റണി രാജുവിനെതിരെ കേസെടുക്കുന്നത്. 1994 ലാണ് സംഭവുമുണ്ടാകുന്നത്.  2006 ൽ കുറ്റപത്രം സമർപ്പിച്ചു. വർഷങ്ങള്‍ക്ക് ശേഷം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ ആരംഭിക്കുമ്പോള്‍ മന്ത്രിക്കെതിരായ പ്രോസിക്യൂഷന വാദങ്ങള്‍ സ്ഥാപിച്ചെടുക്കുന്നത് വലിയ വെല്ലുവിളിയാണ്. 29 സാക്ഷികളിൽ എല്ലാവരും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരാണ്. മൂന്ന് പേർ മരിച്ചു. ബാക്കി എല്ലാവരും 60 വയസ്സിന് മേൽ പ്രായമുള്ളവരും. വർഷങ്ങള്‍ പഴക്കമുള്ള സംഭവത്തിൽ സാക്ഷിമൊഴികളും തെളിവുകളും കോടതിയിൽ സമർത്ഥിക്കണമെങ്കിൽ പ്രോസിക്യൂഷൻ അതിശക്തമായി വാദിക്കണം. സാക്ഷികളെ പഴയകാര്യങ്ങൾ വീണ്ടും ഓർമ്മിപ്പിക്കണം. നിലവിൽ ഒരു സർക്കാർ അഭിഭാഷകയാണ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുന്നത്. മന്ത്രിക്കെതിരായ കേസിൽ എത്രത്തോളം സർക്കാർ അഭിഭാഷകൻ വാദിക്കുമെന്നതാണ് ചോദ്യം.

നിലവിൽ വിചാരണ ഇഴഞ്ഞുപോകുന്ന കേസിൽ ഇതിനകം മന്ത്രിക്കെതിരെ പുതിയ വെളിപ്പെടുത്തൽ വന്നെങ്കിലും സർക്കാറിന് വലിയ അനക്കമില്ല. പ്രതിപക്ഷ മന്ത്രിയുടെ രാജിയാവശ്യപ്പെടുന്നതിനിടെ 2014 ലെ സുപ്രീം കോടതി പരാമർശവും ആന്‍റണി രാജുവിന് കുരുക്കാകുന്നുണ്ട്. കുറ്റപത്രത്തിൽ ഉള്‍പ്പെടുന്നവർ മന്ത്രിയാക്കുന്നത് ശരിയാണോ എന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും പരിഗണിക്കണമെന്നായിരുന്നു നിരീക്ഷണം. കുറ്റപത്രത്തിൽ ഉള്‍പ്പെടുന്നവർ മന്ത്രിയാകുന്നത് തടയണമെങ്കിൽ ജനപ്രാനിധിത്യ നിയമത്തിൽ മാറ്റം വരുത്തണമെന്നും, പക്ഷെ പ്രതികള്‍ മന്ത്രിമാരാകുന്നത് ധാർമികയുടെ പ്രശ്നമാണെന്നും മൂന്നംഗ ബഞ്ച് 2018ലും നിരിക്ഷിച്ചു. മയക്കുമരുന്ന കേസിലെ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചതിൽ ആന്റണി രാജുവിനെതിരെ ഓരോ തെളിവും പുറത്തുവരുമ്പോഴും മുഖ്യമന്ത്രി സ്വീകരിക്കുന്നില്ല. സർക്കാറിന്റെ അടുത്ത നീക്കവും ഹൈക്കോടതി നടപടികളും ആൻറണി രാജുവിൻറെ കാര്യത്തിൽ പ്രധാനമാണ്. 
 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം