ഒക്കത്തുണ്ടായിരുന്ന രണ്ട് വയസുകാരന്‍ തെറിച്ച് വീണു, മൂത്തമകനെ മദ്രസയിലാക്കി വരുന്നവഴി അധ്യാപകന് കാട്ടുപന്നിയുടെ ആക്രമണം

Published : Aug 07, 2025, 09:06 AM IST
Pig attack

Synopsis

ഒക്കത്തുണ്ടായിരുന്ന രണ്ട് വയസുകാരനായ മകൻ തെറിച്ചുവീഴുകയായിരുന്നു

മലപ്പുറം: കാട്ടുപന്നി ആക്രമണത്തിൽ കോളേജ് അധ്യാപകനും കുഞ്ഞിനും പരിക്ക്. നിലമ്പൂർ അമൽ കോളേജിലെ അധ്യാപകൻ മുനീറിനും രണ്ട് വയസുള്ള കുഞ്ഞിനുമാണ് പരിക്കേറ്റത്. രാവിലെ 7.10 ഓടെയായിരുന്നു അപകടം. മൈലാടി ഗവ. യുപി സ്കൂളിന് സമീപത്ത് വച്ചാണ് പന്നിയുടെ ആക്രമണം ഉണ്ടായത്. കാലിന്‍റെ തുടയ്ക്കാണ് പന്നി കുത്തി സാരമായി പരിക്ക് പറ്റിയത്.

ഒക്കത്തുണ്ടായിരുന്ന രണ്ട് വയസുകാരനായ മകൻ തെറിച്ചുവീഴുകയായിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം മുനീറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂത്ത കുട്ടിയെ മദ്റസയിൽ ആക്കി നടന്ന് വരുമ്പോഴായിരുന്നു പന്നി ആക്രമണം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലിൻ ഷെറിൻ അവയവദാന ദൗത്യം: ആംബുലൻസ് തിരുവനന്തപുരത്തെത്തി, സംസ്ഥാനത്തിത് പുതു ചരിത്രം
ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാന മാറ്റം: സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ടനീതി; അതൃപ്തി പരസ്യമാക്കി പ്രേംകുമാർ