
പത്തനംതിട്ട : ദർശന സമയം കൂട്ടിയിട്ടും ശബരിമല സന്നിധാനത്തെ തീർത്ഥാടക ദുരിതം തുടരുന്നു. എട്ട് മണിക്കൂറിലധികം കാത്തു നിന്നിട്ടും തീർത്ഥാടകർക്ക് ദർശനം ലഭിച്ചില്ല. ആവശ്യത്തിന് പൊലീസുകാരില്ലാത്തതാണ് സന്നിധാനത്ത് പ്രതിസന്ധിയാകുന്നത്. എട്ട് മണിക്കൂറായി കാത്തുനിൽക്കുകയാണെന്നും കുട്ടികളും പ്രായമുളളവരുമടക്കം ഭക്ഷണവും വെളളവും പോലും ഇല്ലാതെ നിൽക്കുന്നതെന്നും വിശ്വാസികൾ പ്രതികരിച്ചു. ഓൺലൈൻ ബുക്കിങിലൂടെ ആളുകളുടെ എണ്ണം അറിഞ്ഞിട്ടും കൂടുതൽ പേരെത്തുമെന്നതിൽ വ്യക്തതയുണ്ടായിട്ടും മതിയായ രീതിയിൽ ആളെ വിന്യസിക്കാതിരുന്ന പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ട്രാവലറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ച് കയറി, 19കാരന് ദാരുണാന്ത്യം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam