ട്രാവലറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നന്ദു സഞ്ചരിച്ചിരുന്ന ബൈക്ക് ബസിനടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.  

കോട്ടയം: കാഞ്ഞിരപ്പള്ളി പരുന്തുംമലയിൽ ബൈക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു. വിഴിക്കത്തോട് സ്വദേശി പ്രകാശിൻ്റെ മകൻ നന്ദു പ്രകാശ് (19) ആണ് മരിച്ചത്. ട്രാവലറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നന്ദു സഞ്ചരിച്ചിരുന്ന ബൈക്ക് ബസിനടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred