
തിരുവനന്തപുരം: പൊലീസ് സര്‍വീസിലെ പെരുകുന്ന ആത്മഹത്യകളെക്കുറിച്ച് പഠിക്കാൻ ഉന്നതതലയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം സര്‍ക്കാര്‍ വിശദമായി പഠിക്കും. പൊലീസിന്‍റെ മുഖം ക്രൂരതയുടെ പര്യായമായി മാറാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന ചടങ്ങ് കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കസ്റ്റഡി കൊലപാതകം അടക്കം സംസ്ഥാന പൊലീസിന് ദുഷ്പേര് എങ്ങനെ ഉണ്ടാകുന്നു എന്ന് ചിന്തിക്കണം. പരിഷ്‌കൃത സമൂഹത്തിൽ നടക്കാൻ പാടില്ലാത്തത് നടക്കുന്നു. കസ്റ്റഡി മരണങ്ങൾ ഗൗരവമായാണ് കാണുന്നത്. പൊലീസിന്‍റെ മുഖം ക്രൂരതയുടെ പര്യായമായി മാറാൻ പാടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
ചട്ടവിരുദ്ധമായി പൊലീസ് പ്രവര്‍ത്തിക്കാൻ പാടില്ല. ഏതെങ്കിലും ഒരു കൂട്ടിൽ അടച്ച അവസ്ഥ കേരളാ പൊലീസിന് ഇല്ലെന്നും പിണറായി വിജയൻ ഓര്‍മ്മിപ്പിച്ചു. ശബരിമലയിൽ കലാപം നടത്താൻ ഒരുങ്ങി പുറപ്പെട്ടു വന്നവർ കൈവച്ചത് പൊലീസിനെ ആയിരുന്നു, എന്നിട്ടും പൊലീസ് സമചിത്തത കൈവിട്ടില്ല . പകരം കലാപത്തിന് ഒരുങ്ങി വന്നവരെ ഫലപ്രദമായി നേരിടുകയാണ് ചെയ്തതെന്നും പിണറായി വിജയൻ പറഞ്ഞു .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam