ഓട്ടിസം ബാധിതനായ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസ്; അധ്യാപകൻ അറസ്റ്റിൽ

Published : Aug 26, 2019, 08:43 PM IST
ഓട്ടിസം ബാധിതനായ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസ്; അധ്യാപകൻ അറസ്റ്റിൽ

Synopsis

ശ്രീകാര്യത്ത് ഓട്ടിസം ബാധിതനായ വിദ്യാ‍ർത്ഥിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റില്‍. ചെറുവയ്ക്കൽ ഗവ. യുപിഎസിലെ അധ്യാപകനായ സന്തോഷ് കുമാർ ജൂലൈ 27മുതൽ ഒളിവിലായിരുന്നു.

തിരുവനന്തപുരം: ശ്രീകാര്യത്ത് ഓട്ടിസം ബാധിതനായ വിദ്യാ‍ർത്ഥിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റില്‍. ചെറുവയ്ക്കൽ ഗവ. യുപിഎസിലെ അധ്യാപകനായ സന്തോഷ് കുമാർ ജൂലൈ 27മുതൽ ഒളിവിലായിരുന്നു.

മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂളിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്ത് ഒരുമാസം ആകുമ്പോഴാണ് അറസ്റ്റ്. തിരുവനന്തപുരം മെഡിക്കൽ കൊളേജിന് സമീപത്ത് നിന്നാണ് സന്തോഷ് കുമാറിനെ കസ്റ്റഡിയിലെടുത്തത്.

സന്തോഷ് കുമാർ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും തിരുവനന്തപുരം സെഷൻസ് കോടതി കേസ് അടുത്തമാസത്തേക്ക് മാറ്റി. ഇതിന് പിന്നാലെയായിരുന്ന അറസ്റ്റ്. ജൂലൈ 27ന് പോക്സോ ചുമത്തി കേസ് എടുത്തെങ്കിലും ആദ്യ ഘടത്തിൽ പൊലീസും ശക്തമായ നടപടികളിലേക്ക് കടന്നില്ല.

കുട്ടിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്നും മെഡിക്കൽ ബോർഡ് പരിശോധിക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. മെഡിക്കൽ ബോർഡ് പരിശോധനയിൽ ശാരീരിക പീഡനം സ്ഥിരീകരിച്ചു. തുടർന്നും അറസ്റ്റ് വൈകുന്നതിൽ കുട്ടിയുടെ മാതാപിതാക്കൾ ഒത്തുകളി ആരോപിച്ചിരുന്നു. 

സന്തോഷ് കുമാർ തിരുവനന്തപുരത്ത് തന്നെ ഉണ്ടെന്ന് പൊലീസ്  മാതാപിതാക്കളെ അറിയിച്ചതും ദുരൂഹത കൂട്ടി. ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ പീ‍‍ഡിപ്പിച്ച കേസിൽ അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പും നടപടിയെടുത്തിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ
പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി