ശബരിമലയിൽ അക്രമികളെത്തിയത് മോദിയുടെ അനുഗ്രഹത്തോടെ; ആഞ്ഞടിച്ച് പിണറായി

Published : Apr 14, 2019, 11:38 AM ISTUpdated : Apr 14, 2019, 12:31 PM IST
ശബരിമലയിൽ അക്രമികളെത്തിയത് മോദിയുടെ അനുഗ്രഹത്തോടെ; ആഞ്ഞടിച്ച് പിണറായി

Synopsis

ശബരിമലയിൽ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് ചുട്ട മറുപടിയുമായി പിണറായി വിജയൻ. ശബരിമലയിൽ ആക്രമികളെത്തിയത് മോദിയുടെ അനുഗ്രഹാശിസ്സുകളോടെയാണെന്ന് പിണറായി വിജയൻ 

കൊല്ലം: അയ്യപ്പന്‍റെ പേര് പറയുന്നവരെ കേരളത്തിൽ അറസ്റ്റ് ചെയ്യുന്നു എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നരേന്ദ്ര മോദി പച്ചക്കള്ളം പറയുകയാണ്. ശബരിലയുടെ പേരിൽ പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

അയ്യപ്പൻ എന്ന് പറഞ്ഞാൽ കേരളത്തിൽ അറസ്റ്റ് എന്ന മോദിയുടെ പ്രസ്താവന പച്ചക്കളമാണ്. അറസ്റ്റ് ചെയ്തത് നിയമവിരുദ്ധ പ്രവർത്തനത്തിനാണെന്നും പിണറായി വിജയൻ വിശദീകരിച്ചു. ആര് തെറ്റ് ചെയ്താലും നടപടി ഉണ്ടാക്കും. 
ശബരിമലയിലേക്ക് ഉള്ള കാണിയ്ക്ക തടസപ്പെടുത്താൻ ആഹ്വാനം ചെയ്തത് മോദിയുടെ അനുയായികളാണ്.  ശബരിമലയിലേക്ക് എത്തുന്ന വിശ്വാസികളെ ആക്രമിക്കാൻ ഇവർ ആളെ അയച്ചു. 144 പ്രഖ്യാപിക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടത് മോദി സർക്കാരാണെന്നും പിണറായി തുറന്നടിച്ചു. 

ശബരിമലയിൽ മോദിയുടെ ഉപദേശം സംസ്ഥാനത്തിന് വേണ്ട, ശബരിമലയിൽ ആക്രമികളെത്തിയത് മോദിയുടെ അനുഗ്രഹാശിസുകളോടെയാണെന്നും പിണറായി വിജയൻ പറ‌ഞ്ഞു. തിരുസന്നിധിയിൽ വരെ അക്രമികളെത്തി.  പൊലീസുകാരെ തേങ്ങയെടുത്ത് അടിച്ചു. അക്രമികളെ നിലയ്ക്ക് നിലനിർത്താൻ പൊലീസ് പാടുപെട്ടു. കൂടുതൽ ഒന്നും പറയാത്തത് തെരഞ്ഞെടുപ്പ് ആയതിനാലാണെന്നും തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പ്രധാനമന്ത്രിക്കും ബാധകമാണെന്നും പിണറായി വിജയൻ ഓര്‍മ്മിപ്പിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കരോൾ സംഘത്തിനെതിരായ ആക്രമണം; വിമര്‍ശിച്ച് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും, ജില്ലയിൽ ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും
സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് ഉമർ ഫൈസി മുക്കം;സമസ്തയെ ചുരുട്ടി മടക്കി കീശയിൽ ഒതുക്കാമെന്ന് ഒരു നേതാവും കരുതേണ്ടെന്ന് ലീ​ഗ് എംഎൽഎ