സംസ്ഥാനത്ത് നിബന്ധനകളോടെ ഇളവുകൾ; തീവ്രബാധിത പ്രദേശങ്ങളിൽ ഒഴികെ കടകൾ തുറക്കാം

By Web TeamFirst Published Apr 25, 2020, 5:54 PM IST
Highlights

സിം​ഗിൾ ബ്രാൻഡ്, മൾട്ടി ബ്രാൻഡ് മാളുകൾക്ക് ഇളവ് ബാധകമല്ല. മുൻസിപ്പിൽ കോ‍ർപറേഷൻ പരിധിയിലാണെങ്കിലും ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥാപനങ്ങളും തുറക്കാം.

തിരുവനന്തപുരം: സംസ്ഥാനത്ത് നിബന്ധനകളോടെ ഇളവുകൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് തീവ്രബാധിത പ്രദേശങ്ങളിൽ ഒഴികെയുള്ള പ്രദേശങ്ങളിൽ കടകൾ തുറന്ന് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളത്തിൽ പറഞ്ഞു. എന്നാൽ കടകൾ വീണ്ടും തുറക്കുന്നതിന് മുമ്പ് അണുവിമുക്തമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. 

ദേശീയതലത്തിൽ പൊതുവായി ലോക്ക് ഡൗൺ നിലനിൽക്കുകയാണ്. ഇതിനിടെ കേന്ദ്ര അഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ച ചില ഇളവുകൾ സംസ്ഥാനത്തും അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതനുസരിച്ച് മുൻസിപ്പാലിറ്റികളിലേയും കോർപറേഷനുകളുടേയും പരിധിക്ക് പുറത്ത് ചട്ടപ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കടകൾക്കും പ്രവർത്തിക്കാം. എന്നാൽ സിം​ഗിൾ ബ്രാൻഡ്, മൾട്ടി ബ്രാൻഡ് മാളുകൾക്ക് ഇളവ് ബാധകമല്ല. 

മുൻസിപ്പിൽ കോ‍ർപറേഷൻ പരിധിയിലാണെങ്കിലും ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥാപനങ്ങളും തുറക്കാം. എന്നാൽ, തുറക്കുന്ന സ്ഥാപനങ്ങളിൽ അൻപത് ശതമാനം ജീവനക്കാർ മാത്രമേ പാടൂള്ളൂ. സാമൂഹിക അകലം പാലിക്കണമെന്നും എല്ലാവരും മാസ്ക് ധരിക്കുകണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഏപ്രിൽ 15-ലെ ഉത്തരവിൽ ഭേദ​ഗതി വരുത്തിയാത് അനുസരിച്ചാണ് ഈ ഇളവുകൾ. 

Also Read: കൊല്ലത്തും, കോട്ടയത്തും 3 പേര്‍ക്ക് വീതം രോഗം, കണ്ണൂരില്‍ ഒന്ന്; സംസ്ഥാനത്ത് 116 പേര്‍ ചികിത്സയില്‍

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാണ് കേരളം. ഇവിടെ ന​ഗരവത്കൃതമായ ​ഗ്രാമങ്ങളാണ്. ഹോട്ട് സ്പോട്ടിന് പുറത്തുള്ള ​കടകൾ തുറക്കാൻ ഇതോടെ അനുവദിക്കേണ്ടി വരും. ഉത്തരവ് വന്നാൽ ഉടനെ കട തുറക്കാം എന്ന് കരുതരുതെന്നും തുറക്കുന്നതിന് മുമ്പ് കട ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന് നമ്മുടെ വ്യാപാരികൾ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഇതിന് വേണ്ട മാർ​ഗ നിർദേശങ്ങളോട് കൂടിയ ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിക്കും എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

click me!