Asianet News MalayalamAsianet News Malayalam

ഏഴ് പേര്‍ക്ക് കൂടി കൊവിഡ് മുക്തി, ഏഴ് പേര്‍ക്ക് കൂടി രോഗം; സംസ്ഥാനത്താകെ 116 പേര്‍ ചികിത്സയില്‍

കോഴിക്കോട്, കണ്ണൂ‍ർ,കാസ‍ർകോട് ജില്ലകളിൽ രണ്ട് പേ‍ർ വീതവും വയനാട്ടിൽ ഒരാൾക്കും ഇന്ന് രോ​ഗം ഭേദമായി

covid 19 kerala updates pinarayi vijayan presser
Author
Trivandrum, First Published Apr 25, 2020, 5:01 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് പേര്‍ക്ക് അസുഖം ഭേദമാകുകയും ചെയ്തു. കൊല്ലത്ത് കൊവിഡ് ബാധിച്ചത് ആരോഗ്യ പ്രവര്‍ത്തകക്കാണ്. കോട്ടയം 3, കൊല്ലം 3 ,കണ്ണൂർ 1 എന്നിങ്ങനെയാണ് വൈറസ് ബാധിതരുള്ളത്. കോഴിക്കോട്, കണ്ണൂ‍ർ,കാസ‍ർകോട് ജില്ലകളിൽ രണ്ട് പേ‍ർ വീതവും വയനാട്ടിൽ ഒരാൾക്കും ഇന്ന് രോ​ഗം ഭേദമായി.

കൊല്ലത്ത് രോ​ഗം സ്ഥിരീകരിച്ചത് ആരോ​ഗ്യപ്രവ‍ർത്തകയ്ക്ക് ആണ്. ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത് 457 പേ‍ർക്കാണ്. അതിൽ 116 പേ‍ർ ചികിത്സയിലുള്ളത്. 21044 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 464 പേർ ആശുപത്രിയിലാണ്. ഇന്ന് 132 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 22360 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.

മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞത് :

കണ്ണൂർ 55, കാസർകോട് 15, കോഴിക്കോട് 11 എന്നിങ്ങനെയാണ് വിവിധ ജില്ലയിൽ ചികിത്സയിലുള്ളത്. വയനാട്, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ കൊവിഡ് രോ​ഗികളില്ല. കൊവിഡ് ബാധിച്ച് അതീവ ​ഗുരുതരവാസ്ഥയിലായിരുന്ന 84-കാരനായ കൂത്തുപറമ്പ് സ്വദേശി മൂരിയാട് അബൂബക്കർ രോ​ഗമുക്തി നേടിയിട്ടുണ്ട്. ഇതു സംസ്ഥാനത്തിന് ഒരു നേട്ടമാണ്.

60 വയസിന് മുകളിൽ പ്രായമുള്ളവരെല്ലാം ​ഹൈ റിസ്കിലാണ് എന്നിരിക്കെയാണ് വൃക്കരോ​ഗമടക്കമുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ള അബൂബക്കർ ആരോ​ഗ്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് മടങ്ങി എത്തിയത് ഇതിനായ യത്നിച്ച ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കുന്നു. 

കേരളത്തിൻ്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കേന്ദ്രം മതിപ്പോടെയാണ് കാണുന്നത്. ഇന്നു കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ കോൺഫറൻസിൽ തിരിച്ചു വരുന്നവർക്കായി കേരളം നടത്തിയ മുന്നൊരുക്കങ്ങൾ വിശദീകരിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ക്യാബിനറ്റ് സെക്രട്ടറി നമ്മളെ അഭിനന്ദിച്ചത്. കേരളത്തിൻ്റെ ആസൂത്രണം മറ്റു സംസ്ഥാനങ്ങളും മാതൃകയാക്കണം എന്നാണ് ക്യാബിനറ്റ് സെക്രട്ടറി പറഞ്ഞത്. 

ദേശീയതലത്തിൽ പൊതുവായി ലോക്ക് ഡൗൺ നിലനിൽക്കുന്നു. ഇതിനിടെ ചില ഇളവുകൾ കേന്ദ്ര അഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് മുൻസിപ്പാലിറ്റികളിലേയും കോർപറേഷനുകളുടേയും പരിധിക്ക് പുറത്ത് ചട്ടപ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കടകൾക്കും പ്രവർത്തിക്കാം. എന്നാൽ സിം​ഗിൾ ബ്രാൻഡ്, മൾട്ടി ബ്രാൻഡ് മാളുകൾക്ക് ഇളവ് ബാധകമല്ല. മുൻസിപ്പിൽ കോ‍ർപറേഷൻ പരിധിയിലാണെങ്കിലും ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥാപനങ്ങളും തുറക്കാം. തുറക്കുന്ന സ്ഥാപനങ്ങളിൽ അൻപത് ശതമാനം ജീവനക്കാർ മാത്രമേ പാടൂള്ളൂ. സാമൂഹിക അകലം പാലിക്കുകയും എല്ലാവരും മാസ്ക് ധരിക്കുകയും വേണം. ഏപ്രിൽ 15-ലെ ഉത്തരവിൽ ഭേദ​ഗതി വരുത്തിയാണ് ഈ ഉത്തരവ്. 

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാണ് കേരളം. ഇവിടെ ന​ഗരവത്കൃതമായ ​ഗ്രാമങ്ങളാണ്. ഹോട്ട് സ്പോട്ടിന് പുറത്തുള്ള ​കടകൾ തുറക്കാൻ ഇതോടെ അനുവദിക്കേണ്ടി വരും. ഉത്തരവ് വന്നാൽ ഉടനെ കട തുറക്കാം എന്നു കരുതേണ്ട. കട ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും വേണം. എന്നിട്ട് വേണം കട തുറന്നു പ്രവർത്തിക്കാൻ. അതിന് നമ്മുടെ വ്യാപാരികൾ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഇതിന് വേണ്ട മാർ​ഗ നിർദേശങ്ങളോട് കൂടിയ ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിക്കും. 

സംസ്ഥാന സർക്കാരിൻ്റെ ആശുപത്രികളിൽ ഇപ്പോൾ തിരക്ക് കൂടി വരികയാണ്. സ്വകാര്യ ആശുപത്രികളിലും തിരക്കേറുകളയാണ്. മുൻനിശ്ചയിച്ച ശസ്ത്രക്രിയകളും ആരംഭിച്ചു. സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ലക്ഷണമുള്ളവർ എത്തിയാൽ അവരെ ചികിത്സിക്കാൻ പ്രത്യേക സൗകര്യം ഒരുക്കണം. ആരോ​ഗ്യവകുപ്പിൻ്റെ നിർദേശങ്ങൾ പാലിച്ചു വേണം ആശുപത്രികൾ പ്രവർത്തിക്കാൻ. എന്നാൽ ചില സ്വകാര്യ ആശുപത്രികളിൽ കൊവിഡ് പ്രതിരോധത്തിനുള്ള ചികിത്സ സംവിധാനങ്ങളും ഉപകരണങ്ങളും ഇല്ല എന്ന പരാതി ഉയർന്നിട്ടുണ്ട്.

നമ്മുടെ സംസ്ഥാനത്തേക്ക് അയൽ സംസ്ഥാനങ്ങളിൽ നിന്നും ആളുകളെത്തുന്നതും അതേ തുടർന്നുള്ള പ്രശ്നങ്ങളും തുടരുകയാണ്. പാലക്കാടും മറ്റും അത്തരം ചില സംഭവങ്ങൾ ഇന്നലെയും ഉണ്ടായി. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടങ്ങൾ ഒരു വിട്ടുവീഴ്ചയും കാണിക്കരുത്. സുരക്ഷമുൻകരുതലുകൾ ഇല്ലാതെ അതിർത്തി കടക്കുന്നവരെ കണ്ടെത്തി തടയണം. ലോക്ക് ഡൗൺ കൃത്യമായി പാലിച്ചു പോകണം. എന്നാൽ ചിലയിടത്ത് എങ്കിലും ​ഗുരുതര ലംഘനം ഉണ്ടാകുന്നു. 
ജ0
ഇരിങ്ങാലക്കുടിയിൽ ആളുകൾ കൂട്ടത്തോടെ കുളത്തിൽ കുളിക്കാൻ പോയതായി കേട്ടു. ചിലയിടങ്ങളിൽ ആളുകൾ കൂട്ടമായി മീൻ പിടിക്കുകയും മറ്റു ചെയ്യുന്നതായി അറിഞ്ഞു.  പുറത്തിറങ്ങാൻ ആളുകൾ ത്വര കാണിക്കുന്നുണ്ടെന്ന് അറിയാം. എന്നാൽ സാഹചര്യത്തിൻ്റെ ​ഗൗരവം മനസിലാക്കി അതു തടയണം. 

സംസ്ഥാനത്ത് ആയൂർ രക്ഷാ ക്ലിനിക്കുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. വൃദ്ധജനങ്ങൾക്കായി സുഖായുഷ്യം എന്ന പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ട്. രോ​ഗപ്രതിരോധപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഔഷധങ്ങളും സഹായങ്ങളും നൽകാൻ അവർ തയ്യാറാണ്. ഇതോടൊപ്പം ചർച്ച ചെയ്ത മേഖലയാണ് സിദ്ധ. തങ്ങളെ ഈ ഘട്ടത്തിൽ പരി​ഗണിച്ചില്ല എന്ന പരാതി അവർക്കുണ്ട്. ആയുർവേദ- സിദ്ധ വിദ​ഗ്ദ്ദ്ധൻമാരെയാണ് ആദ്യഘട്ടത്തിൽ വിളിച്ചു ചർച്ച ചെയ്തത്. അവരെ ഇനിയും പരി​ഗണിക്കും ഇക്കാര്യത്തിൽ ആശങ്ക വേണ്ട.

ക്ഷേമനിധികൾ നമ്മുടെ സംസ്ഥാനം നല്ല രീതിയിൽ കൊണ്ടു പോയിട്ടുണ്ട്. എന്നാൽ ഒരു ക്ഷേമനിധിയിലും വരാതെ കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങളും വ്യക്തികളുമുണ്ട്. ഒരു ആനുകൂല്യവും ലഭിക്കാത്ത ബിപിഎൽ കുടുംബങ്ങൾക്ക് ആയിരം രൂപ വീതം വിതരണം. ചെയ്യും അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പൈസ എത്തിക്കുകയാണ് ചെയ്യുക. 

കൊവിഡ് മാധ്യമമേഖലയേയും ​ഗുരുതരമായി ബാധിച്ചു. പത്രങ്ങൾ പലതും ഇതിനോടകം പേജുകൾ കുറച്ചു. സാമൂഹത്തിൽ പൊതുപരിപാടികളും വാണിജ്യവും ഇല്ലാത്തതിനാൽ പരസ്യം ലഭിക്കുന്നില്ല എന്ന പ്രതിസന്ധി മാധ്യമങ്ങൾ നേരിടുന്നുണ്ട്. ഫിൽഡിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് രോ​ഗഭീഷണിയും ഉണ്ട്. രാജ്യത്തെ പല ന​ഗരങ്ങളിലും മാധ്യമപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

കേരളത്തിലെ മാധ്യമപ്രവർത്തകരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി അവരെ സംരക്ഷിക്കാൻ സർക്കാർ ഇടപെടും. മാധ്യമസ്ഥാപനങ്ങൾ ഈ ഘട്ടത്തിൽ പിരിച്ചു വിടലിനോ ശമ്പളനിഷേധത്തിനോ ശ്രമിക്കരുത്. ആരോ​ഗ്യപ്രവർത്തകരുമായി മാധ്യമപ്രവർത്തകർ തോളോടു തോൾ ചേർന്നു പ്രവർത്തിക്കുകയാണ്. വാർത്താശേഖരണത്തിൽ അവർക്ക് തടസമുണ്ടാവരുതെന്ന് പൊലീസിനെ അറിയിച്ചു.പിആർഡിയിൽ നിന്നും മാധ്യമങ്ങൾക്ക് നൽകേണ്ട കുടിശ്ശിക ഉടൻ നൽകാൻ നിർദേശിച്ചിട്ടുണ്ട്. 

ആർസിസിയിൽ ശസ്ത്രക്രിയകൾക്ക് മുൻപ് രോ​ഗികൾക്ക് കൊവിഡ് ടെസ്റ്റ് നടത്തും. ശസ്ത്രക്രിയക്ക് ഇടയിലും ശേഷവും ഉണ്ടാവുന്ന സ്രവങ്ങളിൽ ആരോ​ഗ്യപ്രവർത്തകർ സ്പർശിക്കേണ്ടി വരും എന്ന കാര്യം പരി​ഗണിച്ചാണ് ഇത്. രോ​ഗപ്രതിരോധശേഷി കുറഞ്ഞവർക്ക് കൊവിഡ് വന്നാൽ പെട്ടെന്ന് ​ഗുരുതരമാകുന്ന അവസ്ഥയുണ്ട്. ക്യാൻസർ ശസ്ത്രക്രിയ അധികകാലം മാറ്റിവയ്ക്കാനാവില്ല അതിനാൽ ആർസിസിയിൽ ശസ്ത്രക്രിയകൾ പുനരാരംഭിച്ചിട്ടുണ്ട്. ആർസിസിയിലെ കൊവിഡ‍് പരിശോധനാകേന്ദ്രത്തിന് ഐസിഎംആർ അനുമതി കിട്ടും വരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പരിശോധനകൾ തുടരും. 

കാരുണ്യപദ്ധതിയിൽ അം​ഗങ്ങളായ രോ​ഗികൾക്ക് ജില്ലാ ആശുപത്രിയിൽ മരുന്നില്ലെങ്കിൽ ആർസിസിയിൽ നിന്നും ലഭ്യമാക്കും. ക്ഷേമപദ്ധതിയിൽ ഇല്ലാത്തവർക്ക് പണം കൊടുത്തും മരുന്ന് വാങ്ങാം. ഡോക്ടറുടെ കുറിപ്പടിയോടെ പൈസ സഹിതം അയച്ചു കൊടുത്താൽ ഫയർഫോഴ്സോ സന്നദ്ധ സേനയോ വഴി മരുന്ന് എത്തിച്ചു നൽകും. 

ലോക്ക് ഡൗണിൽസംസ്ഥാനത്ത് ഒറ്റപ്പെട്ടു കിടക്കുന്ന വായോധികർക്കായി പൊലീസ് പ്രശാന്തിനി എന്ന പേരിൽ പുതിയ പദ്ധതി നടപ്പാക്കും. ഇതിനായി മുഴുവൻ സമയം കോൾ സെന്ററും സജ്ജമാക്കും. 

നാളെ മുതൽ ചൊവ്വാഴ്ച വരെ അറുപത് മണിക്കൂർ നേരത്തേക്ക് ലോക്ക് ഡൗൺ ശക്തിപ്പെടുത്താൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അതിർത്തി ജില്ലകളിൽ പട്രോളിം​ഗ് ശക്തമാക്കും. ഈ സമയത്ത് അതിർത്തി വഴി വാഹനങ്ങൾ കടത്തിവിടില്ല. 

കേന്ദ്രം ലോക്ക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാവരും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.  മരുന്ന് വിതരണം ചെയ്യുന്ന സംവിധാനം പൊലീസ് വിജയകരമായി നിർവഹിച്ചു വരുന്നു. പദ്ധതിയുടെ സംസ്ഥാന തല ഏകോപനം ക്രൈംബ്രാഞ്ച് മേധാവിയെ ഏൽപിച്ചു. ഇക്കാര്യത്തിൽ ഫയർ ഫോഴ്സും പ്രശംസനീയമായ സേവനമാണ് നടത്തുന്നത്. 

റെഡ് സോണിൽ ഹോട്ട് സ്പോട്ട് മേഖലകളിൽ എല്ലാം ട്രിപ്പിൾ ലോക്ക് ഏർപ്പെടുത്തും. ലോക്ക് ഡൗൺ റെഡ് സോണിലാകെ ബാധകമാണ്. എന്നാൽ അതിൽ തന്നെ ഹോട്ട് സ്പോട്ടായ സ്ഥലത്ത് നിയന്ത്രണം കടുപ്പിക്കും. ഇത്തരം സ്ഥലങ്ങളിൽ അവശ്യവസ്തുകൾ പൊലീസ് ഇടപെട്ട് വീട്ടിലെത്തിക്കും. ഇവിടെ എല്ലാ വഴികളും സീൽ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാകും. ഇതിനോട് സഹകരിക്കുക മാത്രമേ മാർ​ഗമുള്ളൂ. ഹോട്ട്സ്പോട്ടിൽ ഉള്ളവർ അവിടെ തന്നെ കഴിയകുക. 

സംസ്ഥാനത്തേക്കുള്ള ചരക്കു നീക്കത്തിൽ പ്രശ്നമില്ല. ഇന്നലെ 2509 ട്രക്കുകൾ വന്നു. കർഷകരിൽ നിന്നും ശേഖരിക്കുന്ന ഉത്പന്നങ്ങൾക്ക് അന്നന്ന് തന്നെ പൈസ കൊടുക്കണം. അവരുടെ വിളപ്പെടുപ്പും കൃഷിയുമെല്ലാം പ്രതിസന്ധിയിലാണ്‌‍.

കൊവിഡ് 19-ൻ്റെ പശ്ചാത്തലത്തിൽ നാട് നേരിടുന്ന പ്രതിസന്ധിയെ തുടർന്ന് ശമ്പളത്തിൽ ഒരു വിഹിതം മാറ്റിവയ്ക്കാനുള്ള സർക്കാർ ഉത്തരവ് ചിലർ കത്തിച്ചതായി മാധ്യമവർത്തകൾ കണ്ടു. ഈ വാർത്ത കണ്ടപ്പോൾ ഓർമ്മ വന്നത് തിരുവനന്തപുരം സ്വദേശി ആദർശിനെയാണ് ആണ്. അഞ്ചാം ക്ലാസ് മുതൽ ആദർശ് മുടക്കമില്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നു. ​ദുരന്തബാധിതരെ കുറിച്ചുള്ള കുട്ടികളുടെ കരുതൽ എത്ര വലുതാണ് എന്നാണ് അതിൽ നിന്നും ബോധ്യമാകുന്നത്. 

വിഷുക്കൈനീട്ടം ദുരിതാശ്വാസനിധിയിലേക്ക് തരാമോ എന്ന് വിഷുത്തലേന്ന് അഭ്യർത്ഥിച്ചിരുന്നു. എത്ര ആവേശകരമായാണ് കുട്ടികൾ അതിനോട‌് പ്രതികരിച്ചത്. കളിപ്പാട്ടം വാങ്ങാനും കൈനീട്ടം കിട്ടിയതുമെല്ലാം കുട്ടികൾ തന്നു. റമദാൻ മാസത്തിൽ സക്കാത്ത് നൽകാൻ വച്ച പണവും ആളുകൾ തന്നു. പൊലീസ് വണ്ടി തടഞ്ഞു നിർത്തി പണം തന്ന അമ്മയെക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. ആടിനെ വിറ്റ പണം ദുരിതാശ്വാസനിധിയിലേക്ക് തന്ന ആയിഷയെക്കുറിച്ച് ഇന്ന് വാർത്ത കണ്ടു. കുരുമുളക് വിറ്റും പൈസ തന്നവരുണ്ട്. സ്പെഷ്യൽ മീൽ വേണ്ട എന്നു പറഞ്ഞ് ആ പണം ദുരിതാശ്വാസനിധിയിലേക്ക് നൽകിയവരുണ്ട്. ഇവരെക്കെ എന്തെങ്കിലും തിരിച്ചു കിട്ടും എന്നു കരുതയില്ല ഇതൊക്കെ ചെയ്യുന്നത്. ഇതൊരു മനോഭാവത്തിൻ്റെ പ്രശ്നമാണ്. സഹജീവികളോടുള്ള കരുതൽ വേണ്ടത്രയുള്ളവരാണ് നമ്മുടെ ജീവനക്കാർ കൊവിഡിനെതിരെ അവർ നയിക്കുന്ന പോരാട്ടം നിസ്തുലമാണ്. അവർക്ക് ഇപ്പോഴത്തെ പ്രതിസന്ധിയെക്കുറിച്ച് നല്ല ​ഗ്രാഹ്യമുണ്ടാകും. അതുകൊണ്ടാണ് സർക്കാർ ആഹ്വാനം ചെയ്യും മുൻപേ പലരും പിന്തുണ തന്നത്. 

2018-ലെ പ്രളയസമയത്ത് സാലറി ചാലഞ്ച് പ്രഖ്യാപിച്ചപ്പോൾ പല ബുദ്ധിമുട്ടുകളുണ്ടെങ്കിലും തങ്ങൾ ദുരിതമനുഭവിക്കുന്നവർക്കൊപ്പമാണ് എന്ന് പ്രഖ്യാപിച്ച് ആയിരങ്ങളാണ് അതേറ്റുടത്തത്. ഈ പ്രാവശ്യം നമ്മുടെ സംസ്ഥാനവും രാജ്യവും ലോകവും ഒരേ പോലെ പ്രതിസന്ധി നേരിടുകയാണ്. സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് എല്ലാവർക്കും അറിയാം. അതിനാലാണ് ആറ് ​ദിവസത്തെ ശമ്പളം ദുരിതാശ്വാസ നി​ധിയിലേക്ക് നൽകണം എന്ന ഉത്തരവ് ഇറങ്ങിയത്. എന്നാൽ അതും സമ്മതിക്കില്ല എന്നാണ് ഒരു ന്യൂനപക്ഷത്തിൻ്റെ കാഴ്ച്ചപ്പാടാണ്. അതിൻ്റെ ഏറ്റവും മോശമായ പ്രക‌ടനമാണ് ഉത്തരവ് കത്തിക്കൽ. 

ജോലിയും കൂലിയും ഇല്ലാത്ത ഒരു ജനത നമ്മുടെ കൂടെയുണ്ടെന്ന് ഇവർ ഓർക്കണം. കൊവിഡിനെതിരെ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നും ഓർക്കണം. കഴിഞ്ഞ പ്രതിസന്ധി കാലത്ത് സർക്കാരിന് സഹായവുമായി വന്നത് വയോജനങ്ങളാണ്. ഒരു വർഷത്തെ പെൻഷൻ വരെ തന്നവരുണ്ട്. ഈ കൊറോണ കാലത്ത് പ്രായം ചെന്നവർ പുറത്തിറങ്ങരുത് എന്നാണ് നിർദേശിച്ചത്. അവരോട് പറയാനുള്ളത് ഇനിയും വീട്ടിൽ തുടരുക ഒപ്പം കഴിയും പോലെ സഹായിക്കുക

Follow Us:
Download App:
  • android
  • ios