Silverline : ജനകീയ സംവാദം: മുഖ്യമന്ത്രിക്കും കെ റെയില്‍ എംഡിക്കും ക്ഷണം, തീരുമാനം പിന്നീടറിയിക്കാമെന്ന് എംഡി

By Web TeamFirst Published Apr 29, 2022, 3:19 PM IST
Highlights

മുഖ്യമന്ത്രിയെയും മുൻമന്ത്രി തോമസ് ഐസക്കിനെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആയുർവേദ ചികിത്സയിലായതിനാൽ തോമസ് ഐസക് പങ്കെടുക്കാന്‍ ആവില്ലെന്ന് അറിയിച്ചു.

കൊച്ചി: സിൽവർലൈനിൽ (Silverline) ഇന്നലെ കെ റെയിൽ (K Rail) കമ്പനി നടത്തിയ സംവാദത്തിന് ബദലായി നടത്തുന്ന ജനകീയ സംവാദത്തിലേക്ക് കെ റെയിൽ എംഡിയെ നേരിട്ട് ക്ഷണിച്ച് ജനകീയ പ്രതിരോധ സമിതി. സമിതി ജനറൽ സെക്രട്ടറിയും പ്രസിഡന്‍റും നേരിട്ട് കെ റെയിൽ ഓഫീസിലെത്തിയാണ് കത്ത് കൈമാറിയത്. സംവാദത്തിന്‍റെ ഘടന, പാനൽ എന്നിവ നൽകണമെന്ന് എംഡി ആവശ്യപ്പെട്ടു.  ഇതിനുശേഷം പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും. 

മുഖ്യമന്ത്രിയെയും മുൻമന്ത്രി തോമസ് ഐസക്കിനെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആയുർവേദ ചികിത്സയിലായതിനാൽ തോമസ് ഐസക് പങ്കെടുക്കാന്‍ ആവില്ലെന്ന് അറിയിച്ചു. മേയ് നാലിനാണ് സംവാദം നടക്കുക. രാഷ്ട്രീയപാർട്ടി പ്രതിനിധികൾ സംവാദത്തിലുണ്ടാകില്ല. അതത് മേഖലയിലെ വിദഗ്ദർ മാത്രമാണുണ്ടാവുക. ഇന്നലത്തെ സംവാദത്തിൽ നിന്ന് പിന്മാറിയ അലോക് വർമ്മ, ഇന്നലെ പങ്കെടുത്ത രഘുചന്ദ്രൻ നായർ, കുഞ്ചെറിയ ഐസക് എന്നിവരും പങ്കെടുക്കും. പദ്ധതിയെക്കുറിച്ച് പ്രാഥമിക പഠനം നടത്തിയ സിസ്ട്രയെയും സംവാദത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 

സെക്രട്ടേറിയറ്റിന് മുന്നിൽ ആത്മഹത്യാ ഭീഷണിയുമായി കവര്‍ച്ചാ കേസ് പ്രതികള്‍

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് (Secretariat) മുന്നിൽ കവർച്ചാ കേസ് പ്രതികളുടെ ആത്മഹത്യാ ശ്രമം. നിലമ്പൂരിൽ യുവാവിനെ ആക്രമിച്ച് മൂന്നുലക്ഷം രൂപ കവർന്ന കേസിലെ പ്രതികളായ മൂന്നു യുവാക്കളാണ് പൊലീസിന് മുമ്പില്‍ ഡീസൽ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. സുൽത്താൻ ബത്തേരി സ്വദേശികളായ സക്കീർ, സലിം, നൗഷാദ് എന്നിവരാണ് ആത്മഹത്യാശ്രമം നടത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.

ഏറെ നേരം ആത്മഹത്യാ ഭീഷണിമുഴക്കിയവർ തീകൊളുത്താൻ ശ്രമിച്ചപ്പോള്‍ പൊലീസ് തടഞ്ഞു. ഫയർഫോഴ്സെത്തി ഇവരുടെ ശരീരത്ത് വെള്ളമൊഴിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന നിഷാദ്, ഫൈറസ് മുഹമ്മദ് എന്നിവരെയും കൻോണ്‍മെന്‍റ് പൊലീസ് കസ്റ്റഡിലെടുത്തു. ഷൈബിൻ മുഹമ്മദ് എന്നയാളില്‍ നിന്നും വധഭീഷണിയുണ്ടെന്നും കള്ളക്കേസിൽ കുരുക്കാൻ ശ്രമിക്കുകയാണെന്നും ഇവർ കൻോണ്‍മെന്‍റ് പൊലിസിനോട് പറഞ്ഞു. വിശദമായ പരിശോധനയിലാണ് ഇവർ അഞ്ചുപേരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് വ്യക്തമായത്. 

നിലമ്പൂർ പൊലീസ് അന്വേഷിക്കുന്ന മൂന്നു ലക്ഷം രൂപയുടെ കവർച്ച കേസിലെ പ്രതികളാണിവർ. ഇവർക്കൊപ്പമുള്ള ഒരാളെ നിലമ്പൂർ പൊലീസ് പിടികൂടിയിരുന്നു. ഇവർക്ക് സംരക്ഷണം നൽകിയിരുന്ന ഷൈബിൻ മുഹമ്മദുമായി ഇപ്പോള്‍ തെറ്റിയെന്ന് പൊലീസ് പറയുന്നു. വീടുകയറി ആക്രമിച്ചതിന് ഷൈബിൻ ഇവ‍ക്കെതിരെ കേസും നൽകിയിട്ടുണ്ട്. ഇവരെ പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ആത്മഹത്യ നാടകം നടത്തിയതെന്ന് പൊലീസ് പറയുന്നു.

click me!