ആര്‍എസ്എസ് രൂപീകരിച്ച് 100 വർഷം തികയുമ്പോൾ രാജ്യത്തെ മത രാഷ്ട്രമാക്കാൻ ബിജെപി നീക്കം: പിണറായി വിജയൻ

Published : Apr 07, 2024, 05:21 PM IST
ആര്‍എസ്എസ് രൂപീകരിച്ച് 100 വർഷം തികയുമ്പോൾ രാജ്യത്തെ മത രാഷ്ട്രമാക്കാൻ ബിജെപി നീക്കം:  പിണറായി വിജയൻ

Synopsis

'കോൺഗ്രസ്‌ അത് നടപ്പിലാക്കാൻ സഹായിക്കുന്നു.  കോൺഗ്രസിന് സംഘപരിവാർ മനസിനോട് യോജിപ്പ് വരുന്നു.'

മാവേലിക്കര : ആര്‍എസ്എസ് രൂപീകരിച്ച് 100 വർഷം തികയുന്ന വേളയിൽ രാജ്യത്തെ മത രാഷ്ട്രമാക്കാനാണ് ബിജെപി നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ‍ര്‍എസ്എസ് അജണ്ട നടപ്പിലാക്കാൻ ബിജെപി ശ്രമിക്കുന്നു. കോൺഗ്രസ്‌ അത് നടപ്പിലാക്കാൻ സഹായിക്കുന്നു.  കോൺഗ്രസിന് സംഘപരിവാർ മനസിനോട് യോജിപ്പ് വരുന്നു. ഭരണഘടനക്ക് ഒരു വിലയും കൽപ്പിക്കാത്ത സർക്കാരായി കേന്ദ്രം ഭരിക്കുന്ന എൻഡിഎ സ‍ര്‍ക്കാര്‍ മാറി.

'കേരളത്തില്‍ അദ്ഭുതങ്ങള്‍ സംഭവിക്കും ബിജെപി സീറ്റുനേടും'; കേരള സ്റ്റോറി വിവദത്തിലും പ്രതികരിച്ച് ഫഡ്‌നാവിസ്

മൗലിക അവകാശങ്ങൾ ഹനിക്കുന്ന രീതിയിലാണ് കേന്ദ്ര സർക്കാരിന്റെ പ്രവര്‍ത്തനമെന്നും പിണറായി കുറ്റപ്പെടുത്തി. കശ്മീർന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോൾ സന്തോഷിച്ച കോൺഗ്രസുകാർ രാജ്യത്തുണ്ട്. യുഎപിഎ  കരിനിയമം ഭേദഗതിയിൽ കോൺഗ്രസ്‌ ബിജെപിക്ക് ഒപ്പം നിന്നു. കരിനിയമത്തെ എതിർക്കാൻ ഒരു കോൺഗ്രസ്‌ എംപിയും. ഉണ്ടായില്ല. കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംപി മാരും മിണ്ടിയില്ലെന്നും കുറ്റപ്പെടുത്തി. 

 

 

PREV
Read more Articles on
click me!

Recommended Stories

തൃശൂർ ടൂ കാസർകോട്, ഏഴ് ജില്ലകൾക്ക് നാളെ സമ്പൂർണ അവധി; 604 തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ്, പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാം
ഗോവ നിശാക്ലബ്ബിലെ തീപിടിത്തം; ഉടമകളായ ലൂത്ര സഹോദരൻമാർക്ക് ജാമ്യമില്ല, ഇരുവരും ഒളിവില്‍