
തിരുവനന്തപുരം: ശമ്പളം പിടിക്കൽ ഉത്തരവ് കത്തിച്ചവരെ വീണ്ടും വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശമ്പളം പിടിക്കുന്നത് എതിർക്കുന്നവർ ഏത് പാർട്ടിയിൽപെട്ടവരായാലും ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യരാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് കത്തിച്ചവർക്ക് മാനസാന്തരം ഉണ്ടാകില്ലെന്നും അദ്ദേഹം വിമർശിച്ചു പ്രതിവാര ടെലിവിഷൻ പരിപാടിയായ ‘നാം മുന്നോട്ട് എന്ന പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. .
ഗുരനാഥനോടുള്ള ആദരവിനോട് ചേർന്ന സമീപനമായില്ല സർക്കാർ ഉത്തരവ് കത്തിച്ച നടപടിയിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കത്തിക്കലിന് നേതൃത്വം നൽകിയ അധ്യാപകന്‍റെ സ്കൂളിലെ കുട്ടികൾ തന്നെയാണ് ഇതിന് ഉചിതമായ മറുപടി നൽകിയത്. ആ കുട്ടികൾ ചേർന്ന് തുക സമാഹരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഇതാണ് നാടിന്‍റെ പ്രതികരണമെന്ന് അവർ മനസ്സിലാക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത് സുരക്ഷ മുൻ നിർത്തിയാണ് എന്ന് പറഞ്ഞ മുഖ്യമന്ത്രി ധൂർത്ത് ആക്ഷേപത്തെ തള്ളി. ഉപദേശകരുടെ ശമ്പള വിവാദത്തിലും മുഖ്യമന്ത്രി മറുപടി നൽകി. സംസ്ഥാനത്തെ ഒരു മുതിർന്ന ഉദ്യോഗസ്ഥന് നൽകുന്ന ശമ്പളം പോലുമില്ല തന്നെ എല്ലാ ഉപദേശകർക്ക് കൂടി നൽകുന്ന തുക എന്ന് അദ്ദേഹം പറഞ്ഞു. പ്രധാന കേസിൽ മുതിർന്ന അഭിഭാഷകരെ കൊണ്ട് വരുന്നത് സാധാരണ നടപടിയാണെന്നും യുഡിഎഫും ഇങ്ങിനെ ചെയ്ത്തിരുന്നുവെന്നും പരിപാടിക്കിടെ മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam