പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി കുഞ്ഞിനെ പോസ്റ്റ്മോർട്ടം നടപടികൾക്കായി മഞ്ചേരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
മലപ്പുറം: എട്ട് മാസം പ്രായമുള്ള കുട്ടിയെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചു. മലപ്പുറം മഞ്ചേരി പുല്ലാറ സ്വദേശി മുഹമ്മദിന്റെ മകൻ അഹമ്മദ് അലിഅസഫാണ് മരിച്ചത്. കുട്ടിയുടെ അമ്മയുടെ വീട് വണ്ടൂർ അടുത്താണ്. അവിടെ നിന്നാണ് കുഞ്ഞ് അനങ്ങുന്നില്ല എന്ന കാരണത്താൽ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചത്. പരിശോധനയിൽ കുട്ടി മരിച്ചതായി കണ്ടെത്തി. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരിച്ചതായി സ്ഥീരീകരിച്ചു. പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി കുഞ്ഞിനെ പോസ്റ്റ്മോർട്ടം നടപടികൾക്കായി മഞ്ചേരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർക്ക് 4 മക്കളാണുള്ളത്. കുഞ്ഞിന്റെ മരണത്തിൽ ആശുപത്രി അധികൃതർ അസ്വാഭാവികത പ്രകടിപ്പിച്ചതിനെ തുടർന്നാണ് പൊലീസ് പോസ്റ്റ്മോർട്ടത്തിന് നിർദേശിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അമ്മയെ ഉൾപ്പെടെ പൊലീസ് ചോദ്യം ചെയ്യും. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ സംഭവത്തിൽ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.



