മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ; 'ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ല, അന്നത്തെ കായിക മന്ത്രി വിശദീകരിക്കും'

Published : Aug 12, 2026, 12:24 PM IST
Pinarayi Vijayan

Synopsis

മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിലെ ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ക്രമക്കേട് നടന്നിട്ടില്ലെന്നും ഇപ്പോഴത്തെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മുൻ കായിക മന്ത്രിയുടെ വാദങ്ങളെ തള്ളി ഇപ്പോഴത്തെ മന്ത്രി രംഗത്തെത്തി.

തിരുവനന്തപുരം: മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകളിലെ ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എന്ത് അന്വേഷണം നടക്കുമെന്ന് അറിയില്ല. മന്ത്രിക്ക് സ്പെയിനിൽ പോകാൻ കരാർ ഒന്നും വേണ്ട. ഇപ്പോഴത്തെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമെന്ന സംശയമുണ്ട്. ചില കാര്യങ്ങൾ മാത്രമേ തനിക്കറിയൂ. ക്രമക്കേട് നടന്നിട്ടില്ല. ഔദ്യോഗികമായി തനിക്ക് കത്ത് കിട്ടിയിട്ടില്ല. അന്നത്തെ കായിക മന്ത്രി കാര്യങ്ങൾ വിശദീകരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

അതേസമയം, മെസിയുടെ പേരിലെ കള്ളക്കളിയിൽ സർക്കാരിന് നഷ്ടമുണ്ടാക്കിയില്ലെന്ന വാദങ്ങളും പൊളിയുകയാണ്. അന്വേഷണ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സർക്കാരിന് സാമ്പത്തിക നഷ്ടത്തിനൊപ്പം മറ്റ് ബാധ്യതകളും ഈ ഇടപാടുകൾ ഉണ്ടാക്കിയെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കായികരംഗത്ത് കേരളത്തിന് തന്നെ ചീത്തപ്പേരുണ്ടാക്കി. സ്വകാര്യ കരാർ തർക്കത്തിൽ സംസ്ഥാന സർക്കാരിനെയും കക്ഷിയാക്കി.

ഇത് സംസ്ഥാനത്തെ നിയമവ്യവഹാരങ്ങളിലേക്ക് തള്ളിവിടുന്നതാണ്. ഭരണസംവിധാനത്തിന്‍റെ വിശ്വാസ്യതയാണ് തകർത്തത്. കേന്ദ്ര ഏജൻസികളുടെ ഇടപെടൽ ക്ഷണിച്ചുവരുത്തുന്ന നടപടികൾ ഉണ്ടായെന്നും സർക്കാർ സംവിധാനങ്ങൾ ചട്ടം മറികടന്ന് കൈമാറിയെന്നും ദുരുപയോഗം ചെയ്തുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, മെസിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രി അബ്ദുറഹ്‌മാൻ്റെ വാദങ്ങൾ തള്ളി കായികമന്ത്രി ഒ ജെ ജെനീഷ് തള്ളിയിരുന്നു. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നും സ്വകാര്യവ്യക്തിക്ക് ലാഭമുണ്ടാക്കാനുള്ള ഇടപെടൽ നടന്നുവെന്നും മന്ത്രി പറഞ്ഞു. സർക്കാരിന് പണം നഷ്‌ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന നടന്നില്ല. മന്ത്രിയുടെ ഓഫീസിലേക്ക് വന്ന പ്രൊപ്പോസലിൽ റൂൾസ് ഓഫ് പ്രൊസിജ്യർ പാലിച്ചില്ലെന്നും മന്ത്രി ദില്ലിയിൽ പറഞ്ഞു.

അമീറ ആരെന്ന കാര്യത്തിൽ മുൻമന്ത്രി വ്യക്തത വരുത്തണം. ദുരൂഹമായ പേരാണ്. അതിലടക്കം അന്വേഷണം വേണം. മുൻ മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞിരുന്നോ?. മന്ത്രിയുടെ വിദേശയാത്രയിൽ സർക്കാർ പണം ദുരുപയോഗം ചെയ്യപ്പെട്ടു. 14 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. സർക്കാരിനെ മുൻമന്ത്രി നോക്കുകുത്തിയാക്കി. 126 കോടി നഷ്‌ടപ്പെട്ട സ്‌പോൺസർ അത് തിരിച്ചുകിട്ടാൻ എന്ത് ചെയ്തു. എന്തുകൊണ്ട് പരാതി നൽകിയില്ല. സ്പോൺസറെ തെരഞ്ഞെടുഞ്ഞത് സംബന്ധിച്ച മാനദണ്ഡങ്ങൾ ഒന്നും ഫയലുകളിൽ ഇല്ല. ലാഭ വിഹിതം ആർക്ക് പോകും എന്നതിൽ വ്യക്തതയില്ലെന്നും ഒജെ ജെനീഷ് പറഞ്ഞു. മുൻമുഖ്യമന്ത്രി അറിഞ്ഞായിരുന്നോ അബ്‌ദുഹ്‌മാൻ്റെ വിദേശയാത്രയെന്നത് പരിശോധിച്ച് പറയാമെന്നും സ്വാഭാവികമായും അറിയേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജോലി ഇംഗ്ലണ്ടിൽ ഡോക്ടർ, കസ്റ്റംസ് പിടിയിൽ നിന്ന് രക്ഷപ്പെടാൻ കണ്ണൂരിലെ യുവതി അയച്ചുകൊടുത്തത് 14 ലക്ഷം; സൈബർ തട്ടിപ്പിൽ കേസ്
ഗണേഷ് കുമാറിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി സുകുമാരൻ നായർ: 'എൻഎസ്എസിനെ തകർക്കാൻ നടക്കുന്നവരുടെ വാലാണ് ഗണേഷ്'