'പുതിയ ടീമെങ്കിൽ എന്തു കൊണ്ട് മുഖ്യമന്ത്രി മാറുന്നില്ല'? പിണറായിയുടെ മറുപടി

By Web TeamFirst Published May 19, 2021, 7:25 PM IST
Highlights

സോഷ്യൽ മീഡിയയിൽ അടക്കം അത്തരം വിമർശനം ഉയർന്നിട്ടുണ്ടെന്ന് വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പിണറായിയുടെ മറുപടി.

തിരുവനന്തപുരം: പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന പുതിയ സർക്കാരിൽ എന്തു കൊണ്ട് മുഖ്യമന്ത്രി മാറുന്നില്ലെന്ന ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം നൽകി പിണറായി വിജയൻ. സാധാരണ നിലയിൽ ഉയർന്നു വരാവുന്ന വിമർശനം തന്നെയാണെന്നും പക്ഷേ പാർട്ടി തീരുമാനം ഇങ്ങനെയായിരുന്നുവെന്നുമാണ് വാർത്താ സമ്മേളനത്തിൽ ഇത് സംബന്ധിച്ച ചോദ്യത്തിന് പിണറായിയുടെ മറുപടി. സോഷ്യൽ മീഡിയയിൽ അടക്കം അത്തരം വിമർശനം ഉയർന്നിട്ടുണ്ടെന്ന് വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പിണറായിയുടെ മറുപടി.

രണ്ടാം എൽഡിഎഫ് സർക്കാരിൽ കെകെ ശൈലജയ്ക്ക് മന്ത്രിസ്ഥാനം നൽകാത്തതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളോടും പിണറായി പ്രതികരിച്ചു. പുതിയ ആളുകൾ വരികയെന്നതാണ് പാർട്ടി തീരുമാനമെന്നും ആർക്കും പ്രത്യേക പരിഗണനയോ ഇളവോ വേണ്ടെന്നുമായിരുന്നു തീരുമാനിച്ചതെന്നും പിണറായി പറഞ്ഞു.

'ഒരാൾക്കു മാത്രം ഇളവ് വേണ്ടെന്നത് പാർട്ടി തീരുമാനം', കെകെ ശൈലജയെ ഒഴിവാക്കിയതിൽ പിണറായിയുടെ പ്രതികരണം

ഷൈലജ ടീച്ചറെ ഒഴിവാക്കിയതിലുള്ള രോഷം സർക്കാരിന്റെ പൊതുവായ പ്രവർത്തനത്തോടുള്ള മതിപ്പ് രേഖപ്പെടുത്തിക്കൊണ്ടുള്ളതാണ്. അതിനെ മാനിക്കുന്നു. പുതിയ ആളുകൾ വരികയെന്നതാണ് ഞങ്ങളെടുത്ത സമീപനം. മുൻ മന്ത്രിസഭയിൽ പ്രവർത്തിച്ചവരെല്ലാം ഒന്നിനൊന്ന് മികവ് കാട്ടി. അതിൽ ആർക്കും പ്രത്യേക ഇളവ് വേണ്ടതില്ലെന്ന തീരുമാനമായിരുന്നു. അഭിപ്രായം പ്രകടിപ്പിച്ചവരുടെ ഉദ്ദേശശുദ്ധി മനസിലാക്കുന്നു. നന്ദിയും അറിയിക്കുന്നു. ഇളവിന് പലരും അർഹരാണ്. ഒരാൾക്ക് ഇളവ് കൊടുത്താൽ ഒരുപാട് പേർക്ക് അത് കൊടുക്കേണ്ടി വരുമെന്നും പിണറായി കൂട്ടിച്ചേർത്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!