നിശബ്‍ദമാക്കാം എന്ന് കരുതുന്നുണ്ടേൽ വ്യാമോഹം മാത്രമെന്ന് പിണറായി വിജയൻ; 'വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല എസ്എഫ്ഐ'

Published : Jul 28, 2026, 05:49 PM IST
pinarayi vijayan

Synopsis

എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചു. ഈ നടപടിയെ ജനാധിപത്യ ധ്വംസനമെന്ന് വിശേഷിപ്പിച്ച പിണറായി വിജയൻ, കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താല്പര്യങ്ങളാണ് ഇതിന് പിന്നിലെന്ന് ആരോപിച്ചു. ഭരണകൂട വേട്ടയാടലുകൾക്കെതിരെ ശക്തമായ പ്രതിഷേധത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു.

ന്യൂഡൽഹി/തിരുവനന്തപുരം: ന്യൂഡൽഹിയിലെ സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസിൽ (എകെജി ഭവൻ) അതിക്രമിച്ചു കയറി എസ്എഫ്ഐ നേതാവും ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്‍റുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് നടത്തിയ ശ്രമത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഡൽഹി പൊലീസിന്‍റെ ഈ നീക്കം കടുത്ത ജനാധിപത്യ ധ്വംസനവും ഭരണഘടനാ അവകാശങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

കേന്ദ്ര സർക്കാരിന്‍റെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് അനുസരിച്ചാണ് ഡൽഹി പൊലീസ് പ്രവർത്തിക്കുന്നതെന്ന് പിണറായി ആരോപിച്ചു. കോടതിയുടെ പരിഗണനയിലുള്ള ഒരു പഴയ കേസിന്‍റെ പേരിൽ പാർട്ടി ഓഫീസിനുള്ളിൽ കടന്നുകയറി അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് നിയമവാഴ്ചയോടുള്ള തുറന്ന വെല്ലുവിളിയാണ്. ജന്തർ മന്തറിൽ കേന്ദ്ര സർക്കാരിനും സംഘപരിവാർ ശക്തികൾക്കുമെതിരെ ഉയർന്ന ജനരോഷത്തിൽ നിന്നുള്ള ജാള്യത മറയ്ക്കാനാണ് പൊലീസ് ഇത്തരമൊരു പ്രതികാര നടപടിക്ക് മുതിർന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കള്ളക്കേസുകളിൽ കുടുക്കി രാജ്യത്തെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ സമരവീര്യത്തെ തല്ലിക്കെടുത്താമെന്നോ, വിയോജിപ്പുകളെ ഭയപ്പെടുത്തി നിശബ്‍ദമാക്കാമെന്നോ കരുതുന്നത് കേന്ദ്ര സർക്കാരിന്‍റെ വ്യാമോഹം മാത്രമാണ്. ഇത്തരം അടിച്ചമർത്തലുകൾക്കും വിരട്ടലുകൾക്കും മുന്നിൽ മുട്ടുമടക്കുന്നവരല്ല എസ്എഫ്ഐയും ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസിലേക്ക് പോലീസ് അതിക്രമിച്ചു കയറിയ നടപടിയെ രൂക്ഷമായി അപലപിച്ച പ്രതിപക്ഷ നേതാവ്, ഐഷി ഘോഷിനും എസ്എഫ്ഐ പ്രവർത്തകർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഭരണകൂടത്തിന്‍റെ വേട്ടയാടലുകൾക്കെതിരെ രാജ്യവ്യാപകമായി ശക്തമായ ജനാധിപത്യ പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി വിശദീകരണം; ക്യാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചു എന്നത് തെറ്റായ പ്രചരണം
റോഡരികിൽ നിൽക്കുമ്പോൾ സ്കൂട്ടറില്‍ പോയ രണ്ടുപേർ നോക്കി, 'പൊലീസ് തന്നെ! ഉറപ്പിച്ചു', പിന്നാലെ ചെന്ന് പേനാക്കത്തികൊണ്ട് കുത്തി, പ്രതികൾ പിടിയിൽ