കിഫ്ബി പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും; മുഖ്യമന്ത്രി നിർദ്ദേശം നല്‍കി

By Web TeamFirst Published Jun 9, 2020, 8:59 PM IST
Highlights

കുണ്ടന്നൂർ, വൈറ്റില, എടപ്പാൾ ഫ്ലൈ ഓവറുകൾ അടക്കം 125 പദ്ധതികൾ ഡിസംബറോടെ പൂർത്തികരിക്കാനാണ് കിഫ്ബിക്ക് മുഖ്യമന്ത്രി നിർദ്ദേശം നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം: കൊവിഡിന് ഇടയിലും കിഫ്ബി പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദ്ദേശം നൽകി. കിഫ്ബി പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയ മുഖ്യമന്ത്രി 474 കോടിയുടെ പ്രധാന പദ്ധതികൾ എത്രയും വേഗം പൂർത്തിയാക്കാൻ  ആവശ്യമായ ക്രമീകരണങ്ങളൊരുക്കുമെന്ന് കിഫ്ബിയെ അറിയിച്ചു. ഇതിനായി ഭൂമി ഏറ്റെടുക്കലിന് വേഗത കൂട്ടും.

അൻപത് കോടിക്ക് മുകളിലുള്ള പദ്ധതികൾ രണ്ടാഴ്ചയിലൊരിക്കൽ അസി. ചീഫ് സെക്രട്ടറി തലത്തിൽ വിലയിരുത്തും.100 കോടിക്ക് മുകളിലുള്ള പദ്ധതികളുടെ മേൽനോട്ടത്തിനായി കണ്‍സൾട്ടൻസിയെ നിയമിക്കുന്നതും ആലോചനയിലാണ്. കുണ്ടന്നൂർ, വൈറ്റില, എടപ്പാൾ ഫ്ലൈ ഓവറുകൾ അടക്കം 125 പദ്ധതികൾ ഡിസംബറോടെ പൂർത്തികരിക്കാനാണ് കിഫ്ബിക്ക് മുഖ്യമന്ത്രി നിർദ്ദേശം നല്‍കിയിരിക്കുന്നത്.

click me!