
പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്ന് 14 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 172 പേരായി.ഇതിനു പുറമെ ജൂൺ ആറിന് രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ വിദേശത്തു നിന്ന് വന്ന നാല് പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന അഞ്ച് പേരും ഉൾപ്പെടുന്നു. ചെർപ്പുളശ്ശേരി സാമൂഹികാരോഗ്യകേന്ദ്രം ജീവനക്കാരായ രണ്ടു വനിതകൾ ,വാളയാർ ചെക്ക്പോസ്റ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഇരട്ടക്കുളം സ്വദേശി ,ഒറ്റപ്പാലം സ്വദേശിനി എന്നിവരും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടും.
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ...
ദുബായിൽ നിന്നെത്തിയവർ-ചളവറ പുലിയാനംകുന്ന് സ്വദേശി (43 പുരുഷൻ), കൊപ്പം പുലാശ്ശേരി സ്വദേശി (26, സ്ത്രീ)
മുംബൈയിൽ നിന്നെത്തിയവർ- നല്ലേപ്പിള്ളി വടക്കന്തറ സ്വദേശി (45 സ്ത്രീ), തൃക്കടീരി ചെർപ്പുളശ്ശേരി സ്വദേശി (56 പുരുഷൻ), ചെർപ്പുളശ്ശേരി സ്വദേശി (44 പുരുഷൻ)
ബാംഗ്ലൂരിൽ നിന്നെത്തിയത്- വെള്ളിനേഴി അടക്കാപുത്തൂർ സ്വദേശി (18, പുരുഷൻ)
ചെന്നൈയിൽ നിന്നെത്തിയവർ- ചെർപ്പുളശ്ശേരി സ്വദേശി (38 പുരുഷൻ),ശ്രീകൃഷ്ണപുരം (27 സ്ത്രീ)
അബുദാബിയിൽ നിന്നെത്തിയത്- വിളയൂർ പേരടിയൂർ സ്വദേശി (29 സ്ത്രീ)
ബഹ്റൈനിൽ നിന്നെത്തിയത്- ആലത്തൂർ കുനിശ്ശേരി സ്വദേശി (56 പുരുഷൻ)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam