
കൊച്ചി: ബിപിസിഎല്‍ വില്‍പ്പനയെ പരോക്ഷമായി പരാമര്‍ശിച്ച് പ്ലാന്‍റ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ നിക്ഷേപം ആകര്‍ഷിച്ച് മാത്രമല്ല വ്യവസായ വികസനമെന്നും വികസന പദ്ധതികളില്‍ കേന്ദ്രവുമായി സഹകരിക്കാന്‍ സംസ്ഥാനം സന്നദ്ധമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിപിസിഎല്‍ പ്ലാന്‍റ് രാജ്യത്തിന് സമര്‍പ്പിച്ചു. കൊച്ചി തുറമുഖം, കൊച്ചി റിഫൈനറീസ് എന്നിവടങ്ങളില്‍ നടപ്പാക്കുന്ന 6100 കോടിയുടെ വികസന പദ്ധതികളാണ് മോദി ഉദ്ഘാടനം ചെയ്‍തത്.
അതിവേഗം വളരുന്ന കൊച്ചി നഗരത്തിന്‍റെ സ്ഥാനം രാജ്യാന്തര ഭൂപടത്തിൽ ഊട്ടി ഉറപ്പിക്കുന്ന വിവിധ പദ്ധതികൾക്കാണ് ഇന്ന് തുടക്കമായത്. ബിപിസിഎൽ കൊച്ചിൻ റിഫൈനറിയിലെ 6000 കോടി രൂപയുടെ പെട്രോളിയം ഡിറവേറ്റീവ് പെട്രോ കെമിക്കൽ പദ്ധതിയാണ് വ്യവസായ മേഖല പ്രതീക്ഷയോടെ കാണുന്നത്. നിലവിൽ രാജ്യം ഇറക്കുമതി ചെയ്യുന്ന നിഷ് പെട്രോ കെമിക്കലുകൾ ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ആദ്യ കമ്പനിയാകും ഇനി കൊച്ചിൻ റിഫൈനറീസ്. പെയിന്‍റ് മുതൽ ഡിറ്റർജെന്‍റ് നിർമ്മാണത്തിന് വേണ്ടിയുള്ള പലതരം അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി ഒഴിവാക്കാൻ കഴിയുന്നതോടെ നിക്ഷേപ സാധ്യതക്കും സംസ്ഥാനത്ത് വഴിതെളിയും. കിൻഫ്രയുടെ നിർദ്ദിഷ്ട പെട്രോകെമിക്കൽ പാർക്കിനും ഇത് നേട്ടമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam