
തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘർഷവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ യൂത്ത് കോൺഗ്രസും പോലീസും ആസൂത്രിതവും ഏകപക്ഷീയവുമായ ആക്രമണം നടത്തിയെന്നും വിഷയത്തില്‍ അടിയന്തരശ്രദ്ധയും കർശന ഇടപെടലും വേണമെന്ന് പിണറായി കത്തില്‍ ആവശ്യപ്പെട്ടു. കൂടാതെ ഹോസ്റ്റൽ പരിസരത്തുനിന്ന് യൂത്ത് കോൺഗ്രസ് സമരം തുടങ്ങിയതില്‍ ദുരൂഹതയുണ്ടെന്നുംഇതിന് പോലീസ് അനുമതി ഉണ്ടോ എന്ന് അടിയന്തരമായി അന്വേഷിക്കണം, സംഘർഷം നോക്കി നിൽക്കുകയല്ലാതെ അക്രമികളെ പോലീസ് തടഞ്ഞില്ല, ഇത് ഗുരുതരമായ കൃത്യവിലോപമാണ് എന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
പോലീസ് തേർവാഴ്ചക്കെതിരെ പ്രതിഷേധിച്ച കടകംപള്ളി സുരേന്ദ്രൻ, വി ജോയ് എന്നിവർക്കെതിരെ പൊലീസ് ജാമ്യമില്ല വകുപ്പുകൾ ചുമത്തിയെന്നും എന്നാൽ യൂത്ത് കോൺഗ്രസിനോട് സ്വീകരിക്കുന്നത് മൃദു സമീപനമാണ്. പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യും എന്നുള്ള എസ്ഐയുടെ ഭീഷണി രാഷ്ട്രീയ പ്രവർത്തനത്തിന് വിഘാതമുണ്ടാക്കും. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം, കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാവണമെന്നും പിണറായി രമേശ് ചെന്നിത്തലയ്ക്ക് അയച്ച കത്തില്‍ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam