എകെ ബാലനോട് കടുപ്പിച്ച് കുഞ്ഞാലിക്കുട്ടി, 'മുന്നണി മാറ്റം' പരാമർശത്തിൽ കടുത്ത പ്രയോഗം; 'ബാലന് ശുദ്ധ ഭ്രാന്ത്'

Published : Nov 20, 2023, 06:08 PM ISTUpdated : Nov 23, 2023, 11:11 PM IST
എകെ ബാലനോട് കടുപ്പിച്ച് കുഞ്ഞാലിക്കുട്ടി, 'മുന്നണി മാറ്റം' പരാമർശത്തിൽ കടുത്ത പ്രയോഗം; 'ബാലന് ശുദ്ധ ഭ്രാന്ത്'

Synopsis

കേരള ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാനം  ലീഗ് എൽഡിഎഫിലേക്ക് എന്ന സൂചനയാണെന്ന എ കെ ബാലന്‍റെ പരാമർശത്തോടാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്

കോഴിക്കോട്: മുസ്ലീം ലീഗ് മുന്നണി മാറ്റത്തിന്‍റെ സൂചനയിലെന്ന പരാമർശത്തിൽ എ കെ ബാലനെതിരെ കടുത്ത പ്രയോഗവുമായി പി കെ കുഞ്ഞാലിക്കുട്ടി. പൊതുവെ കടുത്ത പ്രയോഗങ്ങൾ നടത്താത്ത കുഞ്ഞാലിക്കുട്ടി, പക്ഷേ ബാലന് ഭ്രാന്താണെന്നാണ് അഭിപ്രായപ്പെട്ടത്. മുസ്ലിം ലീഗ് മുന്നണി മാറുന്നു എന്നത് മാധ്യമ സൃഷ്ടിയാണെന്നും യു ഡി എഫും ലീഗും തമ്മിലുള്ളത്  പൊക്കിൾകൊടി ബന്ധമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല യു ഡി എഫും ലീഗും തമ്മിലുള്ള മുന്നണി ബന്ധമെന്നും അദ്ദേഹം വിവരിച്ചു.

ഇതാ മികച്ച അവസരം, കരിയര്‍ തുടങ്ങാം, മാസം അഞ്ചക്ക തുക പോക്കറ്റിൽ! അവസരം അസാപ് വഴി, ഒഴിവുകളും വിവരങ്ങളും അറിയാം

കേരള ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാനം  ലീഗ് എൽഡിഎഫിലേക്ക് എന്ന സൂചനയാണെന്ന എ കെ ബാലന്‍റെ പരാമർശത്തോട്, ബാലന് ശുദ്ധ ഭ്രാന്താണെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. കേരള ബാങ്ക് ഡയറക്ടർ സ്ഥാനം കേസ് കൊടുത്താലും ലീഗിന് കിട്ടുമെന്നും ലീഗിന് അർഹതയുള്ള പദവിയാണ് അതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുനർവിചിന്തനം നടത്തുമോ എന്നതിൽ ഇപ്പോൾ ഒന്നും പറയാനില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി വിവരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

ശുദ്ധ ഭ്രാന്ത് പരാമർശം വിവാദമായതോടെ തിരുത്തുമായി കുഞ്ഞാലിക്കുട്ടി പിന്നീട് രംഗത്തെത്തി. എ കെ ബാലന് ഭ്രാന്താണെന്നല്ല ഉദ്ദേശിച്ചതെന്നും മുന്നണിമാറ്റ ചർച്ചയെയാണ് അത്തരത്തിൽ പറഞ്ഞതെന്നുമാണ് വിവാദത്തിന് പിന്നാലെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

'മുന്നണി മാറുമെന്ന പ്രതീക്ഷയിൽ അടുപ്പത്ത് വെള്ളംവെച്ചവർ അത് കളഞ്ഞേക്ക്'; ലീഗ് നിലപാട് പറഞ്ഞ് സാദിഖലി തങ്ങള്‍

അതേസമയം മുസ്ലിം ലീഗ് യു ഡി എഫ് മുന്നണി വിട്ടേക്കുമെന്ന പ്രചാരണങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളടക്കമുള്ളവർ നേരത്തെ രംഗത്തെത്തിയിരുന്നു. ലീഗ് ഒരിഞ്ചുപോലും മാറി നടക്കില്ല. മുന്നണിയെ ശക്തിപ്പെടുത്തും. മുന്നണി മാറാൻ ഏതെങ്കിലും ബാങ്ക് വഴി പോകേണ്ടതില്ല. മുന്നണി മാറുമെന്ന പ്രതീക്ഷയിൽ ആരെങ്കിലും അടുപ്പത്ത് വെള്ളം വെച്ചിട്ടുണ്ടെങ്കിൽ അത് കളഞ്ഞേക്കുക. മുസ്ലിം ലീഗ് വയനാട് ജില്ലാ കൗൺസിൽ സംഘടിപ്പിച്ച തളിര് പഠന ക്യാമ്പിലായിരുന്നു അദ്ദേഹത്തിന്‍റെ  പരാമർശം. പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളെ വേദിയിലിരുത്തിയായിരുന്നു തങ്ങളുടെ പ്രസ്താവന. മുന്നണിയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന മുസ്ലിം ലീഗ് വിശ്വാസതയുടെ കാര്യത്തിൽ വഞ്ചന കാണിക്കില്ലെന്ന് പി കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. പാർട്ടികൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം. അത് മുന്നണി ബന്ധത്തെ ബാധിക്കില്ല .വർഷങ്ങളായി തുടരുന്ന കോൺഗ്രസ്-ലീഗ് ബന്ധം കൂടുതൽ കെട്ടുറപ്പോടെ സ്വാദിഖലി തങ്ങളുടെ നേതൃത്വത്തിൽ മുന്നോട്ടു കൊണ്ടുപോകും. യു ഡി എഫിന്‍റെ  നെടുംതൂണായി മുന്നിൽ തന്നെ ലീഗുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്