Asianet News MalayalamAsianet News Malayalam

'മുന്നണി മാറുമെന്ന പ്രതീക്ഷയിൽ അടുപ്പത്ത് വെള്ളംവെച്ചവർ അത് കളഞ്ഞേക്ക്'; ലീഗ് നിലപാട് പറഞ്ഞ് സാദിഖലി തങ്ങള്‍

ഒരിഞ്ചുപോലും മാറി നടക്കില്ല.മുന്നണിയെ ശക്തിപ്പെടുത്തും.ലീഗിന് മുന്നണി മാറാൻ ഏതെങ്കിലും ബാങ്ക് വഴി പോകേണ്ടതില്ലെന്നും ലീഗ് അധ്യക്ഷന്‍

league wont leave UDF says sadiq ali thangal
Author
First Published Nov 20, 2023, 3:54 PM IST

കൽപ്പറ്റ: മുസ്ലിം ലീഗ് യുഡിഎഫ് വിട്ടേക്കുമെന്ന പ്രചരണങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ .ലീഗ് ഒരിഞ്ചുപോലും മാറി നടക്കില്ല. മുന്നണിയെ ശക്തിപ്പെടുത്തും. മുന്നണി മാറാൻ ഏതെങ്കിലും ബാങ്ക് വഴി പോകേണ്ടതില്ല. മുന്നണി മാറുമെന്ന പ്രതീക്ഷയിൽ ആരെങ്കിലും അടുപ്പത്ത് വെള്ളം വെച്ചിട്ടുണ്ടെങ്കിൽ അത് കളഞ്ഞേക്കുക. മുസ്ലിം ലീഗ് വയനാട് ജില്ലാ കൗൺസിൽ സംഘടിപ്പിച്ച തളിര് പഠന ക്യാമ്പിലായിരുന്നു അദ്ദേഹത്തിന്‍റെ  പരാമർശം. പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളെ  വേദിയിലിരുത്തിയായിരുന്നു തങ്ങളുടെ പ്രസ്താവന.

 

മുന്നണിയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന മുസ്ലിം ലീഗ് വിശ്വാസതയുടെ കാര്യത്തിൽ വഞ്ചന കാണിക്കില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർട്ടികൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം. അത് മുന്നണി ബന്ധത്തെ ബാധിക്കില്ല .വർഷങ്ങളായി തുടരുന്ന കോൺഗ്രസ്-ലീഗ് ബന്ധം കൂടുതൽ കെട്ടുറപ്പോടെ സ്വാദിഖലി തങ്ങളുടെ നേതൃത്വത്തിൽ മുന്നോട്ടു കൊണ്ടുപോകും. യുഡിഎഫിന്‍റെ  നെടുംതൂണായി മുന്നിൽ തന്നെ ലീഗുണ്ടാകും. മോശം പെർഫോമെൻസുള്ള സംസ്ഥാന സർക്കാരിനെ മാറ്റാൻ ലീഗ് മുന്നിലുണ്ടാകും. മുന്നണി മാറ്റം ഉണ്ടാകില്ലെന്നു സാദിഖ് തങ്ങൾ പ്രസംഗിച്ച അതെ വേദിയിൽ തന്നെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. 
 

Follow Us:
Download App:
  • android
  • ios