മനുഷ്യശ‍ൃംഖലയിലെ യുഡിഎഫ് പങ്കാളിത്തം ന്യായീകരിച്ച് ലീഗ്; വിവാദമാക്കേണ്ടതില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

By Web TeamFirst Published Jan 27, 2020, 2:16 PM IST
Highlights

പൗരത്വനിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധം എന്ന നിലയിലാണ് ആളുകൾ പങ്കെടുക്കുന്നത്. പൗരത്വ ഭേദഗതിക്കതിരെയുള്ള എല്ലാ സമരത്തിലും എല്ലാവരും പങ്കെടുക്കും, അതെടുത്ത് വിവാദമുണ്ടാക്കുന്നത് ബിജെപിയെ സഹായിക്കാനേ ഉപകരിക്കൂ എന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. 

മലപ്പുറം: മനുഷ്യമഹാശ‍ൃംഖലയിലെ മുസ്ലിം സംഘടനകളുടെയും യുഡിഎഫ് പ്രവര്‍ത്തകരുടേയും പങ്കാളിത്തത്തെ ന്യായീകരിച്ച് ലീഗ്.
മനുഷ്യ ശൃംഖലയിൽ യുഡിഎഫ് പ്രവർത്തകർ പങ്കെടുത്ത സംഭവം വിവാദമാക്കേണ്ടതില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പൗരത്വനിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധം എന്ന നിലയിലാണ് ആളുകൾ പങ്കെടുക്കുന്നത്. പൗരത്വ ഭേദഗതിക്കതിരെയുള്ള എല്ലാ സമരത്തിലും എല്ലാവരും പങ്കെടുക്കും, അതെടുത്ത് വിവാദമുണ്ടാക്കുന്നത് ബിജെപിയെ സഹായിക്കാനേ ഉപകരിക്കൂ എന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. 

എന്നാല്‍ ലീഗിന്റെ അറിവോടെ നടന്ന മുസ്ലിം സംഘടനകളുടെ പങ്കാളിത്തം ലീഗ്-കോണ്‍ഗ്രസ് ബന്ധം കൂടുതല്‍ വഷളാക്കാനിടയാക്കുമെന്നാണ് വിലയിരുത്തല്‍. സംഭവം വിവാദമാക്കേണ്ടതില്ലെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ ഈ  നിലപാട് സൂചിപ്പിക്കുന്നത് ലീഗിന്റെ അറിവോടെയാണ് മുസ്ലിം സംഘടനകളുടെ പങ്കാളിത്തം എന്നാണ്. പലയിടത്തും ലീഗിന്റെ പ്രാദേശിക നേതാക്കള്‍ ചങ്ങലയില്‍ പങ്കാളികളായതായി കോണ്‍ഗ്രസ് പരാതിപ്പെടുന്നുണ്ട്. എന്നാല്‍ ഇതൊന്നും ലീഗ് ഗൗരവത്തിലെടുക്കുന്നില്ല. പൗരത്വനിയമസമരത്തെച്ചൊല്ലി കോണ്‍ഗ്രസിലെ പോരില്‍ ലീഗിന് കടുത്ത വിയോജിപ്പുണ്ട്. കോണ്‍ഗ്രസിന് സമരനേതൃത്വം ദേശീയ തലത്തില്‍ പോലും ഏറ്റെടുക്കാനുള്ള കെ‍ല്‍പ്പില്ലെന്ന വിലയിരുത്തലും ലീഗിനുണ്ട്. അത് കൊണ്ട് ഇടതുപക്ഷം നയിക്കുന്ന സമരങ്ങളോട് അവര്‍ പരസ്യമായി വിയോജിക്കുന്നില്ല

"മൈ ഗവര്‍ണര്‍" എന്ന് മുഖ്യമന്ത്രി പറയുന്നു : ഹാ കഷ്ടം എന്ന് എകെ ബാലനോട് ചെന്നിത്തല

മാത്രവുമല്ല ലീഗിന്റെ നട്ടെല്ലായ മുജാഹിദ് ,ഇകെ സുന്നി വിഭാഗങ്ങള്‍ ഇടതുപക്ഷത്തെയാണ് വിശ്വാസത്തിലെടുക്കുന്നത്. ഇതിന് മുമ്പ് നടന്ന ഭരണഘടനാ സംരക്ഷണ റാലികളില്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ പ്രധാന നേതാക്കളെത്തിയപ്പോള്‍ തന്നെ അവരുടെ നയം വ്യക്തമായിരുന്നു. ഫലത്തില്‍ ലീഗിന്റെ മൗനം സമ്മതം കോണ്‍ഗ്രസിന് തലവേദനയാകും.  15 മാസത്തിനിടെ രണ്ട് തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ  വോട്ട് ചോര്‍ച്ചയുണ്ടാകുമെന്ന മുന്നറിയിപ്പാണ് അവര്‍ നല്‍കുന്നത്. ലീഗാകട്ടെ കോണ്‍ഗ്രസിലെ പോരും തുടരെ സമരങ്ങള്‍ നയിക്കാനുള്ള കോണ്‍ഗ്രസിന്റെ ശേഷിയില്ലായ്മയും ചൂണ്ടിക്കാട്ടുന്നു.

 

click me!