'വാർത്തകൾ അടിസ്ഥാന രഹിതം'; നേതാക്കളെ പ്രത്യേകം ലക്ഷ്യമിട്ടുള്ള പ്രതികരണമുണ്ടായിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

Published : Jun 01, 2025, 09:33 PM ISTUpdated : Jun 01, 2025, 09:38 PM IST
'വാർത്തകൾ അടിസ്ഥാന രഹിതം'; നേതാക്കളെ പ്രത്യേകം ലക്ഷ്യമിട്ടുള്ള പ്രതികരണമുണ്ടായിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

Synopsis

നിലവിൽ രാഷ്ട്രീയ വിഷയങ്ങളിലുള്ള പോസിറ്റീവായ അഭിപ്രായങ്ങളും ചർച്ചകളുമാണ് യോഗത്തിലുണ്ടായതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറം: തെരഞ്ഞെടുപ്പ് ചുമതലകൾ വീതിച്ചു നൽകുക എന്നതായിരുന്നു ലീഗ് യോഗത്തിന്‍റെ പ്രധാന അജണ്ടയെന്ന് വിശദീകരിച്ച് പി കെ കുഞ്ഞാലിക്കുട്ടി.നിലവിൽ രാഷ്ട്രീയ
വിഷയങ്ങളിലുള്ള പോസിറ്റീവായ അഭിപ്രായങ്ങളും ചർച്ചകളുമാണ് യോഗത്തിലുണ്ടായത്.ഏതെങ്കിലും നേതാക്കളെ പ്രത്യേകം ലക്ഷ്യംവെച്ചുള്ള ഒന്നും ഉണ്ടായിട്ടില്ല. ആ രീതിയിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. 

ഇന്ന് മുസ്ലീം ലീഗ് സംസ്ഥാന ഭാരവാഹികൾ, എം എൽ എ മാർ , തിരഞ്ഞെടുപ്പ് ചുമതലകൾക്കായി ലിസ്റ്റ് ചെയ്ത പോഷക സംഘടനകളുടെ അടക്കം വിവിധ തലങ്ങളിലെ നേതാക്കൾ എന്നിവരുടെ സംയുക്ത യോഗമാണ് മലപ്പുറം ലീഗ് ഹൗസിൽ നടന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രസ്താവനയിൽ പറഞ്ഞു.

നിലമ്പൂരിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയെ വലിയ ഭൂരിപക്ഷത്തിൽ ജയിപ്പിക്കാൻ വേണ്ട പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കുക എന്നത് തന്നെയായിരുന്നു യോഗത്തിന്‍റെ മറ്റൊരു പ്രധാന ഉദ്ദേശമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് യോഗത്തിൽ വിഡി സതീശനെതിരെയും കോണ്‍ഗ്രസിനെതിരെയും നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചത് വാര്‍ത്തയായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും