സിപിഎം ട്രസ്റ്റിന്റെ എംവിആർ അനുസ്മരണ പരിപാടിയിൽ കുഞ്ഞാലിക്കുട്ടിയും; സിഎംപിക്ക് അതൃപ്തി, പരിഹരിക്കാൻ നീക്കം

Published : Nov 08, 2023, 10:04 PM IST
സിപിഎം ട്രസ്റ്റിന്റെ എംവിആർ അനുസ്മരണ പരിപാടിയിൽ കുഞ്ഞാലിക്കുട്ടിയും; സിഎംപിക്ക് അതൃപ്തി, പരിഹരിക്കാൻ നീക്കം

Synopsis

സിപി ജോൺ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിലും എത്താമെന്ന് കുഞ്ഞാലിക്കുട്ടി അറിയിക്കുകയായിരുന്നു

കണ്ണൂർ: കണ്ണൂരിൽ സിപിഎം അനുകൂല എംവിആർ ട്രസ്റ്റിന്‍റെ, എംവി രാഘവൻ അനുസ്മരണ പരിപാടിയിൽ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കും. ഇതിൽ യുഡിഎഫിലെ ഘടകകക്ഷിയായ സിഎംപിക്ക് അതൃപ്തിയുണ്ട്. ഇത് സിഎംപി നേതൃത്വം അറിയിച്ചതോടെ, സിഎംപി ജില്ലാ കൗൺസിലിന്‍റെ എംവി രാഘവൻ അനുസ്മരണത്തിലും കുഞ്ഞാലിക്കുട്ടി പങ്കെടുക്കാൻ  തീരുമാനിച്ചു. എംവി രാഘവന്‍റെ കുടുംബം നയിക്കുന്ന ട്രസ്റ്റ് സംഘടിപ്പിക്കുന്ന സെമിനാറിൽ മന്ത്രി വി എൻ വാസവൻ, എംവി ജയരാജൻ എന്നിവർക്കൊപ്പമാണ് കുഞ്ഞാലിക്കുട്ടി പങ്കെടുക്കുക. ഇതിലാണ് സിഎംപി നേരിട്ട് അതൃപ്തി അറിയിച്ചത്. ഇതോടെ  സിപി ജോൺ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിലും എത്താമെന്ന് കുഞ്ഞാലിക്കുട്ടി അറിയിക്കുകയായിരുന്നു. നാളെയാണ് എംവി രാഘവന്‍റെ ഒൻപതാം ചരമവാർഷികം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്, 9 ജില്ലകളിൽ യെല്ലോ അലർട്ട്
എരിമയൂരിൽ നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയിൽപ്പെട്ട് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം