'സിപിഎമ്മിന്‍റെത് അളിഞ്ഞ പ്രചാരണം, ധൈര്യമുണ്ടെങ്കിൽ കോടതിയിൽ പോകട്ടെ'; വ്യാജരേഖ ആരോപണത്തിൽ സിപിഎമ്മിനെ വെല്ലുവിളിച്ച് പികെ ശശി

Published : Apr 05, 2026, 09:39 AM IST
PK Sasi Hits Back at CPM Allegations over Fake Document

Synopsis

വ്യാജരേഖ ചമച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി ഒറ്റപ്പാലം യുഡിഎഫ് പികെ ശശി

പാലക്കാട്: വ്യാജരേഖ ചമച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി ഒറ്റപ്പാലം യുഡിഎഫ് പികെ ശശി. ധൈര്യമുണ്ടെങ്കിൽ കോടതിയിൽ പോകട്ടെയെന്നും ഞാൻ അവിടെ തെളിയിക്കാം, തെറ്റായ രേഖകൾ റിട്ടേണിംഗ് ഓഫീസർക്ക് ബോധ്യപ്പെടേണ്ടേ? ബോധ്യപ്പെട്ടാൽ വരണാധികാരി അത് നിരാകരിക്കില്ലേ? അങ്ങനെയുണ്ടായിട്ടില്ലല്ലോ. സിപിഎമ്മിന്‍റെത് അളിഞ്ഞ പ്രചാരണമാണെന്നും പികെ ശശി പ്രതികരിച്ചു. നാമനിർദേശക പത്രികയിലെ പേരിലും ജനന തിയതിയിലും പി കെ ശശി കൃത്രിമത്വം കാണിച്ചു എന്നാണ് സിപിഎം നേതൃത്വം ഇന്നലെ ആരോപിച്ചത്.

ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർത്ഥി പി കെ ശശി നാമനിർദ്ദേശക പത്രികയിലെ പേരിലും വയസ്സിലും കൃത്രിമം കാട്ടിയതായി എൽഡിഎഫ് മണ്ഡലം കമ്മിറ്റിയാണ് ആരോപണം ഉന്നയിച്ചത്. അദ്ദേഹം പഠിച്ച കുലുക്കല്ലൂർ വി എ യുപി സ്‌കൂളിലെ സർട്ടിഫിക്കറ്റിലുള്ള പേര് ശശിധരൻ പി കെ എന്നാണെന്നും സ്‌കൂൾ സർട്ടിഫിക്കറ്റിൽ ജനന തീയതിയിലും കൃത്രിമം കാണിച്ചുവെന്നുമാണ് എൽഡിഎഫ് നേതാക്കൾ ആരോപിക്കുന്നത്.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബാലറ്റിലെ പേര് മാറ്റം പരി​ഗണിച്ചില്ല; തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി അഞ്ജലി നായർ വീണ്ടും ഹൈക്കോടതിയിലേക്ക്
നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാനുള്ള പോരാട്ടം, ചവറ തിരിച്ചുപിടിക്കുമെന്ന് ഷിബു ബേബി ജോൺ