കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകിയ പുതുക്കിയ ഉത്തരവ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. പ്രഥമദൃഷ്ട്യാ അഴിമതിയുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് പുതിയ ഉത്തരവ്

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയിൽ ഐ എൻ ടി യു സി നേതാവ് ആർ ചന്ദ്രശേഖരനടക്കമുള്ള പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ സർക്കാറിന്‍റെ പുതിയ ഉത്തരവ് ഹൈക്കോടതിയിൽ നൽകി. കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന ബോധ്യത്തിലാണ് അനുമതി നൽകുന്നതെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ പോകാനുള്ള സർക്കാറിന്‍റെ അവകാശം നിലനിർത്തിക്കൊണ്ടാണ് പുതിയ ഉത്തരവ് സമർപ്പിച്ചിരിക്കുന്നത്. നേരത്തെ കോടതിയെ കുറ്റപ്പെടുത്തിയാണ് പ്രോസിക്യൂഷൻ അനുമതി ഉത്തരവിറക്കിയത്. ഇതിനെതിരെ പരാതിക്കാരൻ കോടതിയലക്ഷ്യ ഹ‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതി സമ്മർദ്ദം മൂലമാണ് അനുമതി നൽകുന്നതെന്നായിരുന്നു മുൻ ഉത്തരവിലുണ്ടായിരുന്നത്. പുതിയ സർക്കാർ ഉത്തരവ് ഫയലിൽ സ്വീകരിച്ച ഹൈക്കോടതി, ഹർജി നാളെ വീണ്ടും പരിഗണിക്കും. ഐ എൻ ടി യു സി നേതാവ് ആർ ചന്ദ്രശേഖരൻ, കെ എ രതീഷ് എന്നിവരടക്കമുള്ളവരാണ് കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിലെ പ്രധാന പ്രതികൾ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player