
തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡിൽ വനിതാ അംഗത്തെ ഉടനടി നിയമിക്കണമെന്ന ആവശ്യത്തിലുറച്ച് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ഈ ആവശ്യം ഉന്നയിച്ച് നൽകിയ കത്തിൽ മുഖ്യമന്ത്രിയുടെ തുടര്‍ നടപടിക്ക് കാക്കുകയാണ് മന്ത്രി. ആസൂത്രണ ബോര്‍ഡിൽ അഞ്ച് അംഗങ്ങള്‍, അഞ്ചും പുരുഷന്മാര്‍. നയരൂപീകരണത്തിലും ആസൂത്രണത്തിലും ഉന്നതമായ പങ്കുള്ള ആസൂത്രണ ബോര്‍ഡിൽ ഒരു വനിത പോലുമില്ല. അതും ലിംഗ സമത്വത്തിനും സ്ത്രീശാക്തീകരണത്തിനും മുന്‍ഗണന നൽകുന്ന സംസ്ഥാനത്ത്. ബോര്‍ഡിന്‍റെ ഘടനാ പ്രശ്നം ചൂണ്ടിക്കാട്ടി വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലെ വാചകങ്ങളാണിത്.
പുതുയുഗ കേരള നിര്‍മിതിയിലും വികസനത്തിലും സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്. അതിനാൽ ആസൂത്രണ ബോര്‍ഡിൽ എത്രയും പെട്ടെന്ന് വനിതാ അംഗത്തെ നിയമിക്കണമെന്നാണ് മന്ത്രി മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടത്. മന്ത്രിമാരെ കൂടാതെ ജി.വിജയരാഘവൻ, ശ്രീധര്‍ രാധാകൃഷ്ണൻ, വരുണ്‍ സന്തോഷ്, ഡോ പി. പി ബാലൻ എന്നിവരെയാണ് വിദഗ്ധ അംഗങ്ങളായി ഉള്‍പ്പെടുത്തിയത്. ജെൻഡര്‍ ഡെവലപ്മെന്റ് ചുമതല വിജയരാഘവനെന്നാണ് വിവരം. പുതു തലമുറയുടെ ഉള്‍പ്പടെ സമീപനം ഉള്‍ക്കൊണ്ട് ഈ മേഖലയിൽ പദ്ധതികള്‍ ആസൂത്രണം ചെയ്യാൻ വനിതാ അംഗം വരണമെന്നാണ് മന്ത്രി ബിന്ദു കൃഷ്ണയുടെ ആവശ്യം.
സ്ത്രീ ശാക്തീകരണ സമത്വ വിഷയങ്ങള്‍ സര്‍ക്കാര്‍ പ്രധാനമായി കാണുന്നതിനാൽ ആവശ്യം മുഖ്യമന്ത്രി പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് മന്ത്രിയെന്നാണ് വിവരം. മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ കൂടിയായ ബിന്ദു കൃഷ്ണ ബോര്‍ഡ് കോര്‍പറേഷൻ പുനസംഘടനയിൽ അര്‍ഹമായ പങ്കാളിത്തം വനിതകള്‍ക്ക് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ കമ്മീഷൻ അധ്യക്ഷ പദത്തിൽ ആരെന്നതിൽ കോണ്‍ഗ്രസിൽ ഭിന്നാഭിപ്രായമുണ്ട്. ഇതിനിടയിലാണ് എല്ലാ ബോര്‍ഡിലും കോര്‍പറേഷനിലും മതിയായ വനിതാ പ്രാതിനിധ്യം വേണമെന്നാവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam