ആഭ്യന്തരമന്ത്രിക്ക് നൽകുന്ന പരാതികളിൽ ഇനി നടപടി വേഗത്തിലാകും; പൊലീസിൽ പുതിയ സംവിധാനം

Published : Nov 03, 2026, 04:29 PM IST
Kerala Police HM Acts

Synopsis

ആഭ്യന്തരമന്ത്രിക്ക് നൽകുന്ന പരാതികളിൽ നടപടി വേഗത്തിലാക്കാൻ പുതിയ സംവിധാനങ്ങൾ ആരംഭിച്ച് കേരള പൊലീസ്. 'എച്ച് എം ആക്ട്സ്' എന്ന ഡിജിറ്റൽ പെറ്റിഷൻ മാനേജ്മെന്‍റ് സിസ്റ്റം വഴി പരാതികൾ രേഖപ്പെടുത്താനും ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയക്കാനും സാധിക്കും.

തിരുവനന്തപുരം: ആഭ്യന്തരമന്ത്രിക്ക് നൽകുന്ന പരാതികളിൽ നടപടി വേഗത്തിലാക്കാൻ കേരള പൊലീസിൽ പുതിയ സംവിധാനം. 'എച്ച് എം ആക്ട്സ്' (HM Acts) എന്ന പേരിൽ തയ്യാറാക്കിയ ഡിജിറ്റൽ പെറ്റിഷൻ മാനേജ്മെന്‍റ് സിസ്റ്റം വഴി പരാതികൾ രേഖപ്പെടുത്താനും തുട‍ർ നടപടികൾക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയക്കാനും കഴിയും.

പരാതികളിൽ സ്വീകരിച്ച നടപടികൾ നിരീക്ഷിക്കാനും വിവരം പരാതിക്കാരനെ അറിയിക്കാനും സംവിധാനമുണ്ടാകും. അടിയന്തര നടപടി വേണ്ട പരാതികളിൽ മന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദേശം രേഖപ്പെടുത്താനും കഴിയും.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

'ഹോംസ്' (HOMeS) എന്ന പേരിൽ തത്സമയ കുറ്റകൃത്യ നിരീക്ഷണ ഡാഷ്ബോർഡും നിലവിൽ വന്നു. കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ ആഭ്യന്തരമന്ത്രിക്ക് നേരിട്ടറിയാൻ കഴിയുന്നതാണ് സംവിധാനം. പ്രധാന സ്ഥിതിവിവര കണക്കുകൾ ഒരു സ്ക്രീനിൽ തെളിയും. പ്രധാന കേസുകൾ അലർട്ടായി വരും. എന്നാൽ അന്വേഷത്തിൽ ഇടപെടില്ലെന്നും രഹസ്യസ്വഭാവം സൂക്ഷിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

ജനങ്ങൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കാനും കേരള പൊലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ ഡിജിറ്റൽ പദ്ധതികൾക്ക് തുടക്കം കുറിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. കേരള പൊലീസിന്റെ ഡിജിറ്റൽ വിഭാഗമായ ഐകോപ്സ് (iCoPS) ആണ് ഈ രണ്ട് സോഫ്റ്റ്‌വെയറുകളും രൂപകൽപന ചെയ്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യൂണിഫോം ധരിച്ച് സ്കൂളിലേക്ക്, വസ്ത്രം മാറി നടന്ന് പോയി, മണ്ണൂത്തിയിൽ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി
പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റും കളിയെഴുത്തുകാരനുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു