
പാലക്കാട്: യുവതിയെയും യുവാവിനെയും തെരഞ്ഞെത്തിയ സംഘത്തിൻ്റെ ആക്രമണത്തിന് പിന്നാലെ കുഴഞ്ഞ് വീണ തോട്ടം നടത്തിപ്പുകാരൻ മരിച്ചു. പാലക്കാട് മീനാക്ഷിപുരം വരവര ചള്ളയിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ഗോപാലപുരം മൂങ്കിൽമട സ്വദേശി ഞ്ജാനശക്തി വേൽ (48) മരിച്ചത്.
പൊള്ളാച്ചി സ്വദേശികളായ നാലംഗ സംഘം രാത്രിയിൽ കന്നിമാരി വരവരചള്ളയിലെ തോട്ടത്തിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പരുക്കേറ്റ ഞ്ജാനശക്തി വേലിനെ ആക്രമിച്ചവർ തന്നെ പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞ്ജാനശക്തി വേലിൻ്റെ ഭാര്യ ഉമാ മഹേശ്വരിയുടെ ബന്ധുവായ യുവാവിനൊപ്പം നാടുവിട്ട പെൺകുട്ടിയെ അന്വേഷിച്ചാണ് തമിഴ്നാട്ടിലെ ബന്ധുക്കൾ മീനാക്ഷിപുരത്ത് എത്തിയത്. ആക്രമണം നടത്തിയതായി കരുതുന്ന കന്നിമാരി, വരവൂർ സ്വദേശികൾക്കായി മീനാക്ഷിപുരം പൊലീസ് തെരച്ചിൽ തുടങ്ങി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam